കാക്കനാട്: കടമ്പ്രയാറിന്റെ ഒന്‍പത് കിലോമീറ്റര്‍ ദൂരം ആഴം കൂട്ടാനുള്ള പണികള്‍ ഇന്ന് തുടങ്ങും. പുതുശ്ശേരിക്കടവ് മുതല്‍ ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ചിത്രപ്പുഴ പാലം വരെയാണ് ആഴം കൂട്ടുന്നത്.
നബാര്‍ഡിന്റെ ഫണ്ടാണ് ഇതിലേക്ക് വിനിയോഗിക്കുന്നത്. ഇറിഗേഷന്‍ വകുപ്പിന്റെ ആഴം കൂട്ടലില്‍ ആദ്യ ഘട്ടമെന്ന നിലയില്‍ ആറിന്റെ മുഴുവന്‍ ഭാഗത്തെയും ചെളി വാരും.
കടമ്പ്രയാര്‍ ഇക്കോ ടൂറിസം പദ്ധതി, മനക്കകടവ്,ഇന്‍ഫോപാര്‍ക്ക്, ചിത്രപ്പുഴ കടവ് എന്നിവിടങ്ങള്‍ ആഴം കൂട്ടുന്നതോടെ വൈറ്റില ജെട്ടിയില്‍ നിന്നും ഇത് വഴിയുള്ള സര്‍വീസ് ബോട്ട് ഗതാഗതത്തിനു തുടക്കമാകും. കൂറ്റന്‍ യന്ത്രങ്ങളാണ് ചെളി വാരാനും തോടിന്റെ ആഴം കൂട്ടാനും ഇറിഗേഷന്‍ വകുപ്പ് എത്തിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: