Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബെല്‍ജിയം റഷ്യക്കെതിരെ; കൊറിയക്ക്‌ എതിരാളികള്‍ അള്‍ജീരിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2014, 09:17 pm IST
inSports

റിയോ ഡി ജെയിനെറോ: നോക്കൗട്ട്‌ റൗണ്ട്‌ ലക്ഷ്യമിട്ട്‌ ബെല്‍ജിയം ഇന്ന്‌ ഗ്രൂപ്പ്‌ എച്ചില്‍ രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയുമായി സമനില പാലിച്ച കരുത്തരായ റഷ്യയാണ്‌ ബെല്‍ജിയത്തിന്റെ എതിരാളികള്‍. ബെല്‍ജിയം ആദ്യ മത്സരത്തില്‍ അള്‍ജീരിയയെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ റഷ്യയെ കീഴടക്കാന്‍ കഴിഞ്ഞാല്‍ ഈ ലോകകപ്പിന്റെ കറുത്തകുതിരകളാകുമെന്ന്‌ പറയപ്പെടുന്ന ബെല്‍ജിയത്തിന്‌ ആറ്‌ പോയിന്റുമായി നോക്കൗട്ട്‌ റൗണ്ടില്‍ പ്രവേശിക്കാം. ആദ്യ മത്സരത്തില്‍ ഒരു ഗോളിന്‌ പിന്നിട്ടുനിന്നശേഷമാണ്‌ ബെല്‍ജിയം രണ്ടെണ്ണം തിരിച്ചടിച്ച്‌ വിജയം സ്വന്തമാക്കിയത്‌. ഇന്ത്യന്‍ സമയം ഇന്ന്‌ രാത്രി 9.30നാണ്‌ പോരാട്ടം.

അള്‍ജീരിയക്കെതിരായ അതേ ടീമിനെ തന്നെയായിരിക്കും ബെല്‍ജിയം ഇന്നും കളത്തിലിറക്കുക. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ടീം ചെല്‍സിയുടെ ഈഡന്‍ ഹസാര്‍ഡും റൊമേലു ലുകാകുവുമാണ്‌ ബെല്‍ജിയം നിരയിലെ സൂപ്പര്‍താരം. സിറ്റിയുടെ വിന്‍സന്റ്‌ കൊംപാനി നയിക്കുന്ന പ്രതിരോധനിരയും ശക്തമാണ്‌. വിംഗുകളില്‍ക്കൂടിയുള്ള ആക്രമണമാണ്‌ ബെല്‍ജിയത്തിന്റെ കരുത്ത്‌. ഇടതുവിംഗില്‍ ഈഡന്‍ ഹസാര്‍ഡും വലതുവിംഗില്‍ കെവിന്‍ മിറാലസും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി മൗസ ഡെംബലെയും ആക്രമണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും. ഡിഫന്‍സീവ്‌ മിഡ്ഫീല്‍ഡര്‍മാരായി ആക്സല്‍ വിറ്റ്സലും നൈസര്‍ ചാഡ്ലിയും കളം നിറയാന്‍ രംഗത്തുണ്ടാവും. 4-2-3-1 എന്ന ശൈലിയില്‍ ഇറങ്ങുന്ന ബെല്‍ജിയത്തിന്റെ സ്ട്രൈക്കറായി റൊമേലു ലുകാകു ഇറങ്ങും. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ലുകാകു നിറം മങ്ങിയിരുന്നു.

ഗോള്‍ വലയം കാക്കാന്‍ യുവതാരം തിബ്യൂട്ട്‌ കുര്‍ട്ടോയിയും പ്രതിരോധനിരയില്‍ വിന്‍സന്റ്‌ കോംപാനിയും ടോബി ആല്‍ഡര്‍വെയറല്‍ഡും യാന്‍ വെര്‍ട്ടോഗനും ഡാനിയേല്‍ വാന്‍ ബുയ്റ്റനും ഇറങ്ങുന്നതോടെ റഷ്യന്‍ മുന്നേറ്റ നിരക്ക്‌ അല്‍പം വിയര്‍ക്കേണ്ടിവരും.

മറുവശത്ത്‌ റഷ്യ മികച്ച ടീമാണെങ്കിലും ദക്ഷിണ കൊറിയയോട്‌ ആദ്യ മത്സരത്തില്‍ സമനില വഴങ്ങേണ്ടിവന്നതിന്റെ സമ്മര്‍ദ്ദത്തിലാണ്‌. ജയം ഉറപ്പിച്ച മത്സരത്തിലാണ്‌ അവര്‍ക്ക്‌ സമനില പാലിക്കേണ്ടിവന്നത്‌. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം റഷ്യന്‍ പടക്ക്‌ നിര്‍ണാകയമാണ്‌. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി റഷ്യയുടെ സമനില ഗോള്‍ നേടിയ അലക്സാണ്ടര്‍ കെര്‍ഷക്കോവും കോക്കോറിനും ഇന്ന്‌ ആദ്യ ഇലവനില്‍ ഇറങ്ങാനാണ്‌ സാധ്യത.

തുടര്‍ച്ചയായ 11 മത്സരങ്ങളുടെ അപരാജിത റെക്കോര്‍ഡുമായാണ്‌ റഷ്യ ഇന്ന്‌ ഇറങ്ങുന്നത്‌. മികച്ച മധ്യനിരയാണ്‌ റഷ്യയുടെ കരുത്ത്‌. ക്യാപ്റ്റര്‍ റോമന്‍ ഷിര്‍ക്കോവ്‌ നയിക്കുന്ന മധ്യനിരയില്‍ അലക്സാണ്ടര്‍ സാമെദോവ്‌, ഒലെഗ്‌ ഷാറ്റോവ്‌, ഗ്ലൂഷകോവ്‌ എന്നിവര്‍ തന്നെയായിരിക്കും ഇന്നും ഇറങ്ങുക. മികച്ച പ്രതിരോധനിരയും റഷ്യക്ക്‌ സ്വന്തമാണ്‌. എന്തായാലും ഇന്നത്തെ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായതിനാല്‍ വാശിയേറിയ പോരാട്ടത്തിനായിരിക്കും മാരക്കാന സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊറിയയും അള്‍ജീരിയയും തമ്മില്‍ ഏറ്റുമുട്ടും. പോര്‍ട്ട്‌ അലെഗ്രെയില്‍ പുലര്‍ച്ചെ 3.30നാണ്‌ മത്സരം. കൊറിയ ആദ്യ മത്സരത്തില്‍ റഷ്യയോട്‌ സമനില പാലിച്ചപ്പോള്‍ അള്‍ജീരിയ ബെല്‍ജിയത്തോട്‌ ഒരു ഗോളിന്‌ മുന്നിട്ടുനിന്നശേഷം രണ്ടെണ്ണം തിരിച്ചുവാങ്ങി പരാജയപ്പെടുകയായിരുന്നു. ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.