ന്യൂദല്‍ഹി: തീരുമാനങ്ങള്‍ എടുക്കുന്നതിലും അവ നടപ്പാക്കുന്നതിലുമൊക്കെ താമസമുണ്ടാക്കുന്ന ആസൂത്രണ കമ്മീഷന് പിരിച്ചുവിട്ടേക്കും.കുറഞ്ഞ പക്ഷം കമ്മീഷെന്റ അധികാരം വെട്ടിച്ചുരുക്കുകയെങ്കിലും ചെയ്യുമെന്നാണ് സൂചന. പല പദ്ധതികളും താമസിക്കാന്‍ കാരണം ആസൂത്രണ കമ്മീഷനാണ്. പഴയ ലൈന്‍സ് രാജ് കാലത്തെ സൃഷ്ടിയാണ് പ്ലാനിംഗ് കമ്മീഷന്.
കമ്മീഷന് അംഗങ്ങള്‍ക്കും കുറേ ഉദ്യോഗസ്ഥര്‍ക്കുമാണ് ഇതിെന്റ പ്രയോജനം. സ്വാതന്ത്യാനന്തര കാലത്ത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ദിശ നല്‍കാനും സ്വകാര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കാനും ഇത്തരമൊരു കമ്മീഷന് വേണ്ടിയിരുന്നു. എന്നാല്‍ ഇന്ന് അതിെന്റ ആവശ്യകത തീരെച്ചുരുങ്ങി. നേതാക്കള്‍ക്ക് ഒരു ലാവണം ഒപ്പിച്ചുനല്‍കാനുള്ള കമ്മീഷന് മാത്രമാണിപ്പോള്‍ ഇത്.
ഇന്നത്തെ തുറന്ന സാമ്പത്തിക വ്യവസ്ഥയില്‍ ആസൂത്രണ കമ്മീഷെന്റ പങ്ക് എന്താണെന്ന് വീണ്ടും നിര്വ്വചിക്കണമെന്നാണ് വിടവാങ്ങല്‍ പ്രസംഗത്തില്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് പോലും പറഞ്ഞത്.കമ്മീഷന് ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിംഗ് ആലുവാലിയ, യുപിഎ ഭരണം വിട്ടതോടെ മെയ് 17ന് സ്ഥാനമൊഴിഞ്ഞിരുന്നു.( അതാണ് മര്യാദ, ഗവര്‍ണ്ണമാര്‍ അധികാരത്തില്‍ തൂങ്ങിപ്പിടിച്ച് കിടക്കുന്നത് കാണാം.) പകരം ആരെയും മോദി സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. കാരണം മറ്റൊന്നുമല്ല, അതിനത്ര തിരക്കില്ല. വലിയ ആവശ്യമുള്ള കാര്യവുമല്ല. എന്നാല്‍ പിന്നെയെന്തിനാണ് അത്തരമൊരു നോക്കുകുത്തിയെ തീറ്റിപ്പോടുന്നതെന്ന സ്വാഭാവിക ചോദ്യം ഉടലെടുത്തിട്ടുണ്ട്.കാബിനറ്റ് മന്ത്രിമാരുടെ പദവിയും ശമ്പളവും മറ്റാനുകൂല്യങ്ങളുമുളള പദവിയാണിത്. അംഗങ്ങള്‍ക്ക് കേന്ദ്ര സഹമന്ത്രിമാരുടെ പദവിയാണ്. ഉദ്യോഗസ്ഥര്‍ക്കും ഇത് വിശ്രമത്തിനുള്ള താളമാണ്. ശമ്പളം, സൗകര്യങ്ങള്‍… ജോലിയൊന്നും ഇല്ല താനും.
തീരുമാനങ്ങള്‍ എടുക്കുന്നതിലടക്കം പലപ്പോഴും കമ്മീഷെന്റ ഉപദേശം തേടാറുണ്ടെങ്കിലും ഇത് തീരുമാനങ്ങള്‍ വൈകാന്‍ അല്ലാതെ മറ്റൊന്നിനും ഉപകരിക്കുന്നില്ല.മാത്രമല്ല തങ്ങള്‍ക്ക് പലകാര്യങ്ങളും ചെയ്യാനുണ്ടെന്ന മട്ടില്‍ സകല കാര്യങ്ങളിലും കമ്മീഷന് തലയിടുകയും ചെയ്യും. ഇതുമൂലവും പല പ്രവര്‍ത്തനങ്ങളും വൈകുകയാണ്. ഇത്തരമൊരു കമ്മീഷന് നിരര്‍ഥകമാണെന്ന സൂചനയാണ് ധനസഹമന്ത്രി റാവു ഇന്ദര്‍ജിത്ത് സിംഗ് നല്‍കുന്നതും.
പ്രതിമാസം 26 രൂപ വരുമാനമുള്ളയാളെ പണക്കാരനായി പരിഗണിക്കുന്ന ആസൂത്രണ കമ്മീഷന് എന്തിനാണെന്നാണ് ബിജെപി വക്താവ് ഷാനവാസ് ഹുസൈന് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കമ്മീഷന് തുടരണമോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാമെടുക്കുമെന്നും ഹുസൈന് പറഞ്ഞു. പദ്ധതികള്‍ തയ്യാറാക്കുന്നതിലും അവ നടപ്പാക്കുന്നതിലും മന്ത്രാലയങ്ങള്‍ക്കുള്ള തടസം ആസൂത്രണ കമ്മീഷനാണെന്നാണ് ബിജെപിയുടേയും സര്‍ക്കാരിെന്റയും നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: