ഇന്നു നമ്മുടെ സമീപത്തുവരുന്നവര് ഈച്ചയെപ്പോലുള്ളവരാണ്. ശര്ക്കരയ്ക്കകത്തോ പഞ്ചസാരവെള്ളതിലോ ഈച്ച വീണാല്‍ അതു ചാകത്തേയുള്ളൂ. അവര്‍ നമ്മോടടുക്കുമ്പോള്, അവര്‍ക്കതു ഗുണം ചെയ്യുന്നില്ല. അവരും നശിക്കുകയാണ്. നമുക്കും ദോഷം. വിളക്കിന്റെയടുത്തു പൂച്ചിയടുക്കുന്നതു തീറ്റിക്കുവേണ്ടിയാണ്. വിളക്ക്, പ്രകാശം കൊടുക്കുന്ന വസ്തുവാണ്. പക്ഷേ, അവിടെവരുന്ന കൊതുകും പാറ്റയും അതിനെ തിന്നണമെന്ന ഉദ്ദേശ്യത്തോടെ വരുകയാണ്. അതുകാരണം അവയും നശിക്കുന്നു. വിളക്കും കെട്ടുപോയെന്നുവരും. അതിനാല്‍ നശിക്കാന്‍ സാദ്ധ്യത നമ്മള് കൊടുക്കേണ്ട. നമ്മുടെ മനസ്സ് കരുണമനസ്സാണ്. എന്നാല്‍ വരുന്നവര്‍ക്ക് അങ്ങനെയാകണമെന്നില്ല. ഭാവിയില്‍ ഗുരുകുലത്തിലോ ആശ്രമത്തിലോ ഒരു ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുമ്പോള്‍ അവിടെവരുന്ന ചിലര്‍ ഈ ശുദ്ധമല്ലാത്ത ഭാവത്തില്‍ സമീപിച്ചെന്നിരിക്കാം. എന്നാല്‍, നമ്മള് കുറേ പുരോഗമിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ഉള്ളില്‍ മറ്റു ചിന്തകളുണ്ടെങ്കിലും നമ്മുടെ പ്രേമംകൊണ്ട് അവ നശിച്ചുപോകുകയേയുള്ളൂ. കാട്ടുതീയില്‍ ആനപെട്ടുപോയാലും തീ കെട്ടുപോകുകയില്ല. എന്നാല്‍, ഇപ്പോഴത്തെ പ്രേമം കൊണ്ട് അവരിലെ ദുര്ബലകള് കൂടിവരുകയേയുള്ളൂ.
-മാതാ അമൃതാനന്ദമയി ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: