ലോസാഞ്ജലസ്: ആയിരക്കണക്കിന് പേരുടെ ജീവന് രക്ഷിച്ച ബുള്ളറ്റ് പ്രൂഫിലും വെടിയുണ്ടകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള കവചങ്ങളിലും ഉപയോഗിക്കുന്ന ‘കെവ്ലര്‍’ എന്ന ഫൈബര്‍ വസ്തു കണ്ടുപിടിച്ച സ്റ്റെഫാനി ക്വലേക്ക് (90) അന്തരിച്ചു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
1965ലാണ് വിപ്ളവകരമായ മാറ്റത്തിന് തുടക്കം കുറിച്ച കെവ്ലര്‍ എന്ന വസ്തു ക്വലേക്ക് കണ്ടുപിടിക്കുന്നത്. വില്‍മിങ്ടണിലെ ഡ്യൂപോണ്ട് കമ്പനിയില്‍ കെമിസ്റ്റായി ജോലി നോക്കവെ ആയിരുന്നു ഇത്. സ്റ്റീലിനെക്കാള്‍ ശക്തിയേറിയതും ഭാരം കുറഞ്ഞതുമാണ് കെവ്ലര്‍. 1970കളില്‍ മൂവായിരത്തോളം പൊലീസുകാരുടെ ജീവനാണ് ഇതിന്റെ സഹായത്താല്‍ രക്ഷിക്കാനായത്. ഈ കണ്ടുപിടിത്തത്തിന് ക്വലേക്കിനെ ഡ്യൂപോണ്ട് കമ്പനി ലാവോസിയര് മെഡല്‍ നല്കി ആദരിച്ചു.
ആധുനിക ലോകത്ത് പല രീതിയില്‍ കെവ്ലറുടെ സേവനം പ്രയോജനപ്പെടുത്തുണ്ട്. വാഹനങ്ങളുടെ ടയറുകള്‍, അഗ്നിശമന സേനാംഗങ്ങളുടെ ബൂട്ടുകള്‍, ഹോക്കി വടികള്‍, ഫൈബര്‍ ഒപ്ടിക് കേബിളുകള്‍, തീപിടിത്തം തടയുന്ന മെത്തകള്‍, കൈയുളകള് എന്നിവയിലെല്ലാം കെവ്ലര്‍ ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: