കാക്കനാട്: തേവക്കല്‍ ജങ്ക്ഷനില്‍ പൈപ്പിടാനായി വെട്ടിപ്പൊളിച്ച റോഡ് ഉടന്‍ നന്നാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. റോഡ് നന്നാക്കാനെന്ന വ്യാജേന കുഴി മൂടാനെത്തിയ പൊതുമരാമത്ത് വകുപ്പ് പണിക്കാരെ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ച പ്രകാരം ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കാനയുടെ പണി ഏകദേശം പൂര്‍ത്തിയായി.
ഇവിടുത്തെ തിരക്ക് ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു ബിജെപി മേഖലാ പ്രസിഡണ്ട് എം.സി.ദിനേശ്, സെക്രട്ടറി ടി.ആര്. അനില്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ജംഗ്ഷനിലെ സ്കൂളുകളില്‍ നിന്നും പുറത്തേക്കിറങ്ങുന്ന കുട്ടികള്‍ക്ക് ഈ ഗതാഗത കുരുക്ക് മൂലം വീടുകളില്‍ സമയത്തെത്താന്‍ കഴിയുന്നില്ല. കഴിഞ്ഞ മാസം നടന്ന ചര്‍ച്ചയിലെടുത്ത തീരുമാനം തെറ്റിച്ച് ക ള്വര്ട്ട് ശരിയാക്കി ഇവിടുത്തെ കുരുക്ക് ഒഴിവാക്കാന്‍ വൈകിയാല്‍ നാട്ടുകാരെ പങ്കെടുപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: