കോട്ടയം: കോടിക്കണക്കിന് രൂപ ചെലവഴിച്ച് വര്‍ഷങ്ങളുടെ അദ്ധ്വാന ഫലമായി എടുത്ത ജാതി സെന്‍സസ് അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ ഇത് അനുവദിക്കരുതെന്നും കേരള വിശ്വകര്‍മ്മസഭ സംസ്ഥാന പ്രതിനിധി സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
1931 ലാണ് അവസാനമായി ജാതി സെന്‍സസ് എടുത്തത്. ഇത് ആധാരമാക്കിയാണ് സംവരണം. പിന്നീട് 2011ല്‍ ജാതി സെന്‍സസ് എടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജാതിയും അനുബന്ധ കാര്യങ്ങളും ഒഴിവാക്കി സെന്‍സസ് പ്രസിദ്ധീകരിക്കാനുള്ള അണിയറ നീക്കങ്ങളാണ് നടക്കുകന്നത്. ഇത് ഒരുകോടിയില്‍ അധികം വരുന്ന വിശ്വകര്‍മ്മജര്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക ഹിന്ദുക്കളുടെ താത്പര്യങ്ങള്‍ തകര്‍ക്കാനാണ്. ജാതി സെന്‍സസ് പ്രസിദ്ധപ്പെടുത്തിയില്ലെങ്കില് സഭയുടെ നേതൃത്വത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കും.
പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച് കോട്ടയത്ത് നടത്തുന്ന രണ്ടാം വിശ്വകര്‍മ്മ മഹാസംഗമം വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. രഘുനാഥന് അദ്ധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് എം.കെ. ദാസപ്പന് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.കെ. സോമശേഖരന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ഖജാന്‍ജി കെ.കെ. ഹരി രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അശോക് രാമചന്ദ്രന്, മഹിളാസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്രീ ബാബു, ശശിധരന് ആചാരി, ഗോപാലകൃഷ്ണന്, റിനു, ബാബുജി, പാമ്പട്ടയില്‍ ഗോപിനാഥ്, കെ. ശിവശങ്കരന് സംസ്ഥാന സെക്രട്ടറി വി.എന്‍. ചന്ദ്രമോഹനനന്‍,സംസ്ഥാന വൈസ് പ്രസിഡന്റ് ദിനേശ് വര്‍ക്കല തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: