ന്യൂദല്‍ഹി: ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിയമോപദേശം ലഭിച്ചു. ഭരണമാറ്റം ഉണ്ടായത് കൊണ്ട് മാത്രം ഗവര്‍ണര്‍മാരോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടാനാ കില്ലെന്നാണ് നിയമോപദേശം.
കേരളത്തിലടക്കം ആറുഗവര്ണര്മാരെ മാറ്റുന്നതിനുള്ള നടപടി തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതി നിയമോപദേശം തേടിയത്. ഗവര്‍ണര്‍മാരോട് രാജിവയ്കാന്‍ കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നിര്‍ദ്ദേശം സംബന്ധിച്ച കാര്യങ്ങള്‍ ചില ഗവര്‍ണര്‍മാര്‍ എഴുതിനല്കാന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്ത രാജിവച്ചു. നേരത്തെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി.എല്‍ ജോഷിയും രാജി സമര്‍പ്പിച്ചിരുന്നു. സ്ഥലം മാറ്റം വേണമെന്ന് ബീഹാര്‍ ഗവര്‍ണറും ആവശ്യപ്പെട്ടു.
ഭരണമാറ്റത്തോടൊപ്പം ഗവര്‍ണര്‍മാര്‍ മാറേണ്ടതില്ലെന്ന് 2010 മെയ് മാസത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഉത്തരവുപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് നിയമവിദഗ്ധര്‍ രാഷ്ട്രപതിയെ അറിയിച്ചതായാണ് വിവരം.
ഗവര്‍ണര്‍മാരെ മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ നല്കിയാല് അത് രാഷ്ട്രപതിക്ക് തിരിച്ചയയ്ക്കാം. എന്നാല്‍, വീണ്ടും ആവശ്യപ്പെട്ടാല്‍ രാഷ്ട്രപതിക്ക് അത് അംഗീകരിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: