നറ്റാല്‍: ഗ്രൂപ്പ് സിയില്‍ ആദ്യ വിജയം ലക്ഷ്യമിട്ട് ഇന്ന് ജപ്പാനും ഗ്രീസും ഏറ്റുമുട്ടും. ജപ്പാന് ആദ്യ മത്സരത്തില്‍ ഐവറികോസ്റ്റിനോട് 2-1നും ഗ്രീസ് കൊളംബിയയോട് 3-0നും പരാജയപ്പെട്ടിരുന്നു. അഅതിനാല് തന്നെ നോക്കൗട്ട് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്.
ഐവറികോസ്റ്റിന്തിരായ ആദ്യ മത്സരത്തില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ജപ്പാന് രണ്ടെണ്ണം വഴങ്ങി പരാജയം രുചിച്ചത്. എങ്കിലും തകര്‍പ്പന്‍ പ്രകടനമാണ് ജപ്പാന് താരങ്ങള്‍ മത്സരത്തില്‍ പുറത്തെടുത്തത്. ദിദിയര്‍ ദ്രോഗ്ബ എന്ന ഐവറികോസ്റ്റിന്റെ ലോകോത്തര താരം പകരക്കാരനായി കളത്തിലിറങ്ങുന്നതുവരെ ജപ്പാനായിരുന്നു മത്സരത്തില്‍ മുന്‍തൂക്കവും.
മുന്നേറ്റനിരയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഷിന്‍ജി കഗാവ, മിലാന് താരം കീസുകി ഹോണ്ട എന്നിവരും മധ്യനിരയില്‍ ക്യാപ്റ്റന്‍ മാക്കോട്ടോ ഹസെബ, യോഷിതോ എന്‍ഡോ, യഗാമൂച്ചി എന്നിവരുടെ സാന്നിധ്യം ജപ്പാന്റെ ആത്മവിശ്വാസമുയര്‍ത്തും. പോസ്റ്റിന് മുന്നില്‍ എയ്ജി കവാഷിമ, പ്രതിരോധനിരയില്‍ യോട്ടോ നഗാമോട്ടോ, ഹിരോക്കി സക്കായ്, അസൂട്ടോ ഉച്ചിഡ, മസാട്ടോ മോറിഷെഗെ എന്നിവരും മികച്ച താരങ്ങളാണ്. ഇന്നും ഗോളടിക്കാനുള്ള അവസരം സൂപ്പര്‍താരം കീസുകി ഹോണ്ടക്കുതന്നെയായിരിക്കും.
അതേസമയം കൊളംബിയയോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് ഗ്രീസ് ഇന്ന് രണ്ടാം പോരാട്ടത്തിനിറങ്ങുന്നത്. എന്തായാലും ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ വിജയിച്ചാലേ ഇരുടീമുകള്‍ക്കും നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിയൂ എന്നതിനാല്‍ ആവേശകരമായ പോരാട്ടത്തിനായിരിക്കും സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: