കൊച്ചി: കൊച്ചി മെട്രോയുടെ സ്റ്റേഷന് അനുബന്ധ വികസനം ലക്ഷ്യമിട്ട് നടത്തിയ നിക്ഷേപകസംഗമത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പങ്കെടുത്തത് 40 കമ്പനികള്‍. ഫെഡറല്‍ ബാങ്ക്, ലുലു ഗ്രൂപ്പ്, ഇമാമി റിയല്‍റ്റി എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ ഗ്രൂപ്പുകളെല്ലാം നിക്ഷേപകസംഗമത്തില്‍ പങ്കെടുത്തു.
മെട്രോറൂട്ടിലെ ഏഴ് സ്റ്റേഷനുകളും കാക്കനാട്ടെ സ്ഥലവും കേന്ദ്രീകരിച്ചാണ് വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.
നിക്ഷേപകസംഗമത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍.) ലക്ഷ്യമിടുന്നത്. സ്റ്റേഷന് അനുബന്ധ വികസനത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാന്‍ നിക്ഷേപകസംഗമത്തിന് കഴിഞ്ഞെന്ന് കെ.എം.ആര്.എല്‍.മാനേജിങ്ങ്ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു.
ആലുവ, കളമശ്ശേരി, കുസാറ്റ്, ഇടപ്പള്ളി, കലൂര്‍ സ്റ്റേഡിയം, കലൂര്‍, പേട്ട എന്നീ സ്റ്റേഷനുകളിലും കാക്കനാട്ടെ 17 ഏക്കര്‍ സ്ഥലവുമാണ് നിക്ഷേപകസംഗമത്തില്‍ അവതരിപ്പിച്ചത്. ആലുവയില്‍ 2.4 ഏക്കര്‍ സ്ഥലവും കളമശ്ശേരിയില്‍ 1.2 ഏക്കര്‍ സ്ഥലവും കുസാറ്റില്‍ 1.4 ഏക്കര്‍ സ്ഥലവുമാണ് മെട്രോ സ്റ്റേഷനായുള്ളത്. ഇടപ്പള്ളിയില്‍ 2.7 ഏക്കറും കലൂര്‍ സ്റ്റേഡിയത്തിന് സമീപം 1.2 ഏക്കറും കലൂരില്‍ 50 സെന്റും പേട്ടയില്‍ 1.7 ഏക്കറും ലഭ്യമാണ്. അനുബന്ധ വികസനത്തിനായി ഇപ്പോള്‍ ആകെ 120,000 ചതുരശ്രയടി സ്ഥലം നിലവില്‍ ലഭ്യമാണ്.
ഈ സ്ഥലങ്ങളുടെയെല്ലാം പ്രത്യേകതകള്‍ക്കനുസരിച്ചാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. മെട്രോയുടെ വരുമാനസ്രോതസ്സായി ഉദ്ദേശിക്കുന്നത് സ്റ്റേഷന് അനുബന്ധ വികസനത്തിലൂടെ ലഭിക്കുന്ന വരുമാനമാണ്.
ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നൈറ്റ് ഫ്രാങ്ക് എന്ന പ്രോപ്പര്‍ട്ടി ഡവലപ്പ്മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് നിക്ഷേപകസംഗമം സംഘടിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഏട്ട് കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് സ്ഥലങ്ങളിലേക്ക് വികസനപ്രവര്‍ത്തനങ്ങള്‍ ദീര്‍ഘിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: