കൊക്കയാര്‍: തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് കൂലി നല്‍കാത്തതിലും കൂലി ആവശ്യപെട്ടവരോട് ധിക്കാരപരമായി ജനപ്രതിനിധികള്‍ പെരുമാറിയതിലും പ്രതിഷേധിച്ച് സംയുക്ത തൊഴിലാളിയൂനിയനുകളുടെ നേതൃത്വത്തില്‍ കൊക്കയാര്‍ പഞ്ചായത്ത് ആഫീസ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. തൊഴിലാളികള്ക്കനുവദിച്ച കൂലി വകമാറ്റി പഞ്ചായത്ത് വാഹനം വാങ്ങിയതായി സമരക്കാര്കുറ്റപെടുത്തി.
ഈ നില തുടര്‍ന്നാല്‍ നിരാഹാരമടക്കമുളള സമരപരിപാടികള്‍ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. സമിതി ചെയര്മാന് എം.ജി.ഗോപിയുടെ അധ്യക്ഷതയില്‍ നടന്ന സത്യഗ്രഹം ബ്ലോക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സണ്ണി തട്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു. പി.ഡി. ഫിലിപ്പോസ്, പി.കെ. ഗോപി, പ്രിയ ജയേഷ്, ശോഭ സോമന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: