പാലാ: റബ്ബര്‍ഷീറ്റിന്റെ വിലയിടിവിനു പിന്നാലെ റബ്ബര്‍ തടിയുടെ വിലയിടിവും തുടരുന്നത് റബ്ബര്‍ കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ഉദ്പാദനം തീര്‍ന്ന റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റി പുതുക്കൃഷി ചെയ്യേണ്ട സമയമാണിത്. ഈ ഘട്ടത്തില്‍ തടിക്ക് വില കുറയുന്നതുമൂലം കൃഷിയിടങ്ങളിലെ തടി വെട്ടിമാറ്റാനോ പുതിയ തൈ നടാനോ കഴിയാത്ത അവസ്ഥയിലാണ് ഈ പ്രതിസന്ധി റബ്ബര്‍ കൃഷിയില്‍ നിന്ന് പിന്തിരിയാന് കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. പ്രതിസന്ധി തുടര്‍ന്നാല്‍ ഭാവിയില്‍ റബ്ബറിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയുണ്ടാകും.
ഇതിനിടെ റബ്ബര്‍ മേഖലയിലെ കൂലിച്ചെലവ് വന്‍തോതില്‍ വര്‍ദ്ധിച്ചതും വേണ്ടത്ര വരുമാനം റബ്ബറില്‍ നിന്ന് ലഭിക്കാത്തതും കര്‍ഷകരെ പുനര്‍ചിന്തനത്തിന് പ്രേരിപ്പിക്കുന്നുണ്ട്. കൂലിവര്ദ്ധനവിനൊപ്പം മോട്ടോര്‍ വാഹന വകുപ്പും പോലീസും തടി കയറ്റിപ്പോകുന്ന വാഹനങ്ങളെ വഴിയില്‍ വേട്ടയാടുന്ന പതിവുകൂടിയായതോടെ കര്ഷകന് മതിയായ വില നല്കി റബ്ബര്‍ തടി വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് റബ്ബര്‍ തടി വ്യാപാരി അസോസിയേഷന് ഭാരവാഹികളും പറയുന്നു. വിലയ്ക്ക് ആനുപാതികമായി പണിക്കൂലി കുറയ്ക്കാന്‍ തൊഴിലാളികള്‍ തയ്യാറാകണമെന്ന ആവശ്യവും അസോസിയേഷന് മുന്നോട്ടു വയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: