കുമരകം: കുമരകം സര്‍ക്കാര്‍ ആശുപത്രിയോട് അധികൃതര്‍ കാണിക്കുന്ന അവഗണനക്കെതിരെ ബിജെപി ഒപ്പുശേഖരണ യജ്ഞം ആരംഭിച്ചു. സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയവസ്ഥ പരിഹരിക്കുക, 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തുക, അത്യാഹിത വിഭാഗം ഉടന്‍ തുടങ്ങുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒപ്പുശേഖരണം. ഒപ്പുശേഖരിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഗതാഗതമന്ത്രി എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിക്കും.
ഒപ്പുശേഖരണത്തിന്റെ ഉത്ഘാടനം ആദ്യഒപ്പ് നല്കി എം.എന്‍. ഗോപാലന് തന്ത്രികള്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബിജെപി കുമരകം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.എന്‍. ജയകുമാര്‍, ജനറല്‍ സെക്രട്ടറി പി.കെ. സേതു, വൈസ് പ്രസിഡന്റ് മരളീദാസ്, സെക്രട്ടറിമാരായ ജ്യോതിഷ്, എസ്. വിഷ്ണു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: