സാല്‍വദോര്‍: ഇരുപതാമത് ലോകകപ്പ് ഫുട്ബോളില്‍ ജര്‍മ്മനി നേടിയ ഉജ്ജ്വയ വിജയം ഫോര്‍മുല വണ്‍ ഇതിഹാസതാരം മൈക്കല്‍ ഷൂമാക്കര്‍ക്ക്. കഴിഞ്ഞ ദിവസം പോര്‍ച്ചുഗലിനെതിരെ നേടിയ 4-0ന്റെ വിജയമാണ് ജര്‍മ്മന്‍ താരമായ ലൂക്കാസ് പൊഡോള്സ്കി ഷൂമാക്കര്‍ക്ക് സമര്‍പ്പിച്ചത്.
ജര്‍മനി-പോര്‍ച്ചുഗല്‍ പോരാട്ടത്തിന്റെ തലേദിവസമാണ് ആറ് മാസത്തെ അബോധാവസ്ഥയില്‍ നിന്ന് ഷുമാക്കര്‍ ഉണര്‍ന്നത്. ജര്‍മ്മന്‍ ഫുട്ബോള്‍ ടീമിന്റെ എക്കാലത്തെയും മികച്ച സുഹൃത്തായ ഷുമാക്കറുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് കളിക്കാര്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയതെന്നും പൊഡോള്സ്കി പറഞ്ഞു.
നല്ലൊരു മനുഷ്യനാണ് ഷുമി. ഞങ്ങളുടെ നല്ലൊരു സുഹൃത്തും. അതുകൊണ്ടുതന്നെ ഷുമാക്കര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത വലിയ സന്തോഷമാണ് ടീമംഗങ്ങള്‍ക്ക് മുഴുവന്‍ നല്‍കുന്നത്. ഷൂമിക്ക് വേണ്ടി ഇനി ലോകകപ്പ് നേടുകയാണ് ഞങ്ങളുടെ ലക്ഷ്യം, പൊഡോള്സ്കി കൂട്ടിച്ചേര്‍ത്തു.
















