Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 517-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2014, 07:27 pm IST
inSamskriti

ചിന്മയത്വാച്ചിത്ത്‌ ചേത്യം ജലമപ്സ്വിവ മജ്ജതി

തേനാനുഭൂതിര്‍ഭവതി നാന്യധാ കാഷ്ഠയോരിവ

വസിഷ്ഠന്‍ തുടര്‍ന്നു: ബോധം സ്വയം വിഷയമായിട്ടെന്നപോലെ അതിന്റെ സ്വരൂപത്തെ കാണുന്നു. സൃഷ്ടി രണ്ടു തരമാണെന്നാണു പൊതുവേ കരുതുന്നത്‌. ഒന്ന്‌! ബ്രഹ്മാവിന്റെയും മറ്റേത്‌ വ്യക്തിമനസ്സിന്റെയും. എന്നാല്‍ അവ രണ്ടും വാസ്തവത്തില്‍ ഒന്നത്രേ. കാരണം രണ്ടും അനന്താവബോധത്തില്‍ നിന്നാണല്ലോ ഉയര്‍ന്നുവന്നത്‌. ബോധത്തില്‍ സഹജമായ ജാഗ്രതയാണ്‌ സൃഷ്ടിയെ ബോധബാഹ്യമായി പ്രകടമാക്കുന്നത്‌. അതിനാല്‍ വ്യക്തിനിഷ്ഠഭാവനയ്‌ക്കും വസ്തുനിഷ്ഠഭാവനയ്‌ക്കും തമ്മില്‍ അന്തരമേതും നാം കാണുന്നില്ല. ഈ വൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ അനന്തമായ ബോധത്തില്‍ നിലകൊള്ളുന്നു. അവ ബോധവിഭിന്നമല്ല. ഈ സത്യത്തിന്റെ വെളിച്ചത്തിലാണ്‌ നാനാവസ്തുക്കളുടെ അനുഭവം വേദ്യമാവുന്നത്‌. അനുഭവത്തിന്റെ വിഷയവും വിഷയിയും ബോധം തന്നെയാവുമ്പോള്‍ വിഷയം വിഷയിയില്‍ ജലം ജലത്തിലെന്നപോലെ ഒന്നുചേരുന്നു.

അനുഭവം ഉണ്ടാവുന്നു. വസ്തുത ഇതല്ല എങ്കില്‍ അനുഭവം ഉണ്ടാവുകയില്ല. വിഷയവും വിഷയിയും രണ്ടു മരക്കഷണങ്ങള്‍ പോലെ വേറിട്ട്‌ നിലകൊള്ളുമായിരുന്നു. വസ്തുവില്‍ വിഷയത്തില്‍ പഞ്ചഭൂതങ്ങള്‍ നിലകൊള്ളുന്നു. വിഷയിയില്‍ പ്രാണശക്തി, മനസ്സ്‌, ജീവന്‍ എന്നിവയും ഉണ്ട്‌. എന്നാല്‍ ഇവ ശുദ്ധബോധമല്ല; ബോധത്തില്‍ പ്രത്യക്ഷമാവുന്ന പ്രകടനങ്ങള്‍ മാത്രമാണവ! അവയ്‌ക്ക്‌ സത്തയില്ല. സത്തയില്ലാത്തതിനു അസ്തിത്വം അസാദ്ധ്യമായതിനാല്‍ അനന്തമായ ബോധം മാത്രമേ, അല്ലെങ്കില്‍ ബ്രഹ്മം മാത്രമേ നിലനില്‍ക്കുന്നതായി ഉള്ളു.

നിങ്ങളുടെ അടുത്തു കിടന്നുറങ്ങുന്നയാളുടെ സ്വപ്നം അയാള്‍ ഉണര്‍ന്നെണീയ്‌ക്കുമ്പോള്‍ അവസാനിച്ചതുകൊണ്ട്‌ നിങ്ങള്‍ക്കെന്താണ്‌ നഷ്ടം? അഹംഭാവത്തിനതീതമായി ഉണര്‍ന്നവനെ സംബന്ധിച്ചിടത്തോളം ലോകത്തിന്‌ തൃണസമാനമൂല്യംപോലുമില്ല. അങ്ങിനെയുള്ള ഒരാള്‍ക്ക്‌ മൂന്നു ലോകങ്ങളിലുള്ള യാതൊന്നും, ദേവപദവിപോലും ഒരു രോമത്തിന്റെ വിലപോലും ഇല്ലാത്തതാണ്‌. അയാളെ സംബന്ധിച്ചിടത്തോളം ദ്വന്ദത, അല്ലെങ്കില്‍ നാനാത്വം എന്നത്‌ അസത്തും വ്യാജവുമാണ്‌. അങ്ങിനെ വിശ്വം മുഴുവനും വ്യര്‍ത്ഥമെന്നു തിരിച്ചറിഞ്ഞ ജ്ഞാനിയില്‍ എങ്ങിനെ ആശകള്‍ ഉണ്ടാവാനാണ്‌? അദ്ദേഹത്തിനു ജീവിതവും മരണവും തമ്മില്‍ അന്തരമില്ല. ദേഹാദികള്‍ അസത്താണെന്ന്‌ നിരീക്ഷണത്തില്‍ കാണാകുന്നു. ലോകദേഹാദികളെപ്പറ്റിയുള്ള ധാരണകള്‍ ഒടുങ്ങി നിര്‍മനമായി ബാക്കി അവശേഷിക്കുന്നത്‌ അനന്തമായ ബോധം മാത്രം. അത്തരം ആത്മാന്വേഷണത്തിന്റെ അഭാവത്തിലാണ്‌ അഹംഭാവം ഉണരുന്നത്‌. എന്നാല്‍ അഹംഭാവത്തെക്കുറിച്ച്‌ അന്വേഷണം തുടങ്ങിയാലോ അത്‌ ഇല്ലാതെയായി, ബോധം മാത്രം ബാക്കിയാകുന്നു. മനസ്സ്‌ വസ്തുബോധത്തില്‍ നിന്നും സ്വതന്ത്രമാവുന്നു.നിത്യജീവിതം അങ്ങിനെ ദിവ്യജീവിതമായിത്തീരുന്നു. എന്തുചെയ്താലും, എന്തെന്തുകാര്യങ്ങള്‍ അനുഭവിച്ചാലും അതെല്ലാം പരിപാവനമായിത്തീരുന്നു. ആശകള്‍ ഇല്ലാതെ ഭ്രമങ്ങള്‍ ഒടുങ്ങി ആത്മജ്ഞാനനിഷ്ഠ കൈവിടാതെ ജീവിക്കുക. അതിനു മറ്റു പ്രചോദനമാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുകൊണ്ട്‌ ശാസ്ത്രഗ്രന്ഥങ്ങളാകട്ടെ നമ്മുടെ വഴികാട്ടികള്‍.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.