Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാനറികള്‍ക്ക്‌ ഇന്ന്‌ മെക്സിക്കന്‍ വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2014, 02:33 pm IST
inSports

ഫോര്‍ട്ടാലെസ: കാനറികളുടെ ആറാം ലോകകപ്പ്‌ സ്വപ്നങ്ങള്‍ക്ക്‌ നിറം പകരാനായി ബ്രസീലില്‍ ഇന്ന്‌ രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. കരുത്തരായ മെക്സിക്കോയാണ്‌ പുലര്‍ച്ചെ 12.30ന്‌ നടക്കുന്ന പോരാട്ടത്തില്‍ ബ്രസീലിന്റെ എതിരാളികള്‍. ഇരു ടീമുകളും ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്‌ ഇന്നത്തെ രണ്ടാം പോരിനിറങ്ങുന്നത്‌. രണ്ടാം മത്സരത്തിലും വിജയിച്ച്‌ നോക്കൗട്ട്‌ ഉറപ്പിക്കാനായിരിക്കും ഇരുടീമുകളുടെയും ശ്രമം.

ബ്രസീല്‍ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ക്രൊയേഷ്യയെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ മെക്സിക്കോ ആഫ്രിക്കന്‍ ശക്തികളായ കാമറൂണിനെ ഏകപക്ഷീയമായ ഒരു ഗോളിനുമായിരുന്നു കീഴടക്കിയിരുന്നത്‌. ആദ്യ മത്സരത്തില്‍ സൂപ്പര്‍താരം നെയ്‌മറിന്റെയും പ്ലേമേക്കര്‍ ഓസ്കറിന്റെയും മികച്ച പ്രകടനമാണ്‌ കാനറികള്‍ക്ക്‌ വിജയം സമ്മാനിച്ചത്‌. ഇവര്‍ രണ്ടു പേരും മാത്രമാണ്‌ ബ്രസീലിയന്‍ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തതും.

തുടര്‍ച്ചയായ പത്ത്‌ വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ്‌ കാനറികള്‍ ആദ്യ പോരിനിറങ്ങുന്നത്‌. ക്രൊയേഷ്യക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ നിന്ന്‌ ചില മാറ്റങ്ങളോടെയാവും ബ്രസീല്‍ ഇന്ന്‌ ഇറങ്ങുക. ആ മത്സരത്തില്‍ തീര്‍ത്തും പരാജയമായിരുന്ന സ്ട്രൈക്കര്‍ ഫ്രെഡും മധ്യനിരതാരം ഹള്‍ക്കും ഇന്ന്‌ ആദ്യ ഇലവനില്‍ ഇറങ്ങാന്‍ സാധ്യതയില്ല. ഹള്‍ക്കിനു പകരം റാമിറസും ഫ്രെഡിനു പകരം ജോയും ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും. 4-3-2-1 എന്ന ഫോര്‍മേഷനിലാണ്‌ ബ്രസീല്‍ ക്രൊയേഷ്യക്കെതിരെ ഇറങ്ങിയത്‌. ഇന്നും ഇതേ രീതിയില്‍ തന്നെയായിരിക്കും ബ്രസീല്‍ കളത്തിലിറങ്ങുക.

ഗോള്‍വലക്ക്‌ മുന്നില്‍ ജൂലിയോ സെസാറും പ്രതിരോധനിരയില്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വയും ഡാനി ആല്‍വസും മാഴ്സെലോയും ഡേവിഡ്‌ ലൂയിസും ഇറങ്ങുമ്പോള്‍ മെക്സിക്കോ മുന്നേറ്റ നിരക്ക്‌ ഏറെ വിയര്‍ക്കേണ്ടിവരും. ഓസ്കറും പൗളീഞ്ഞോയും ലൂയിസ്‌ ഗുസ്താവോയും ഉള്‍പ്പെട്ട മധ്യനിര കളിനിയന്ത്രിച്ചാല്‍ നെയ്‌മര്‍ അടങ്ങുന്ന സ്ട്രൈക്കര്‍മാര്‍ക്ക്‌ എതിര്‍ വലയിലേക്ക്‌ പന്തടിച്ചുകയറ്റാന്‍ ഏറെ വിഷമിക്കേണ്ടിവരുമെന്ന്‌ തോന്നുന്നില്ല.

കരുത്തരായ കാമറൂണിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്‌ മെക്സിക്കോ ഇന്ന്‌ ഇറങ്ങുന്നത്‌. കാമറൂണിനെ കീഴടക്കിയ അതേ ടീമിനെ തന്നെയായിരിക്കും മെക്സിക്കോ ഇന്ന്‌ കളത്തിലിറക്കുക. ഒത്തൊരുമയുള്ള പ്രതിരോധ-മധ്യ-മുന്നേറ്റനിരയാണ്‌ മെക്സിക്കോയുടെ കരുത്ത്‌. എതിര്‍ മുന്നേറ്റങ്ങളെ മധ്യനിരയില്‍ വച്ചുതന്നെ തടയാനുള്ള കഴിവ്‌ മെക്സിക്കോക്ക്‌ ഗുണം ചെയ്യും. ആദ്യമത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ താരം ജാവിയര്‍ ഹെര്‍ണാണ്ടസ്‌ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയില്ല.

ജിയോവാനി ഡോസ്‌ സാന്റോസിനും ഒറിബേ പെറാല്‍ട്ടക്കുമായിരിക്കും ഇന്നും ഗോളടിക്കാനുള്ള ചുമതല. ഗോള്‍പോസ്റ്റിന്‌ മുന്നില്‍ ഗ്വില്ലര്‍മോ ഒക്കോവായായിരിക്കും ഇറങ്ങുക. പ്രതിരോധനിരയില്‍ തുടര്‍ച്ചയായ നാലാം ലോകകപ്പിലും ടീമിനെ നയിക്കുന്ന ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വേസ്‌, ഫ്രാന്‍സിസ്കോ റോഡ്രിഗസ്‌, ഹെക്ടര്‍ മോറേനോ, മിഗ്വേല്‍ ലയൂണും മധ്യനിരയില്‍ ഹെക്ടര്‍ ഹെരേര, ഹോസെ യുവാന്‍ വാസ്ക്വേസ, മാര്‍ക്കോ ഫാബിയാന്‍, ജാവിയര്‍ അക്വിനോ തുടങ്ങിയവരും കഴിഞ്ഞ മത്സരത്തിലെ പോലെ മികച്ച പ്രകടനം നടത്തുകയും സ്ട്രൈക്കര്‍മാര്‍ക്ക്‌ യഥേഷ്ടം പന്തെത്തിക്കുന്നതില്‍ വിജയിക്കുകയും ചെയ്താല്‍ മെക്സിക്കോ ബ്രസീലിന്‌ കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന്‌ ഉറപ്പ്‌.

കണക്കുകളിലെ കളികളിലും ബ്രസീലിന്‌ തന്നെയാണ്‌ മുന്‍തൂക്കം. ഇരുടീമുകളും 38 തവണ ഏറ്റുമുട്ടിയപ്പോള്‍ 22 തവണയും ജയം കാനറികള്‍ക്കൊപ്പം നിന്നു. മെക്സിക്കോക്ക്‌ 10 മത്സരങ്ങളിലാണ്‌ ജയിക്കാന്‍ കഴിഞ്ഞത്‌. ഏറ്റവും അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയത്‌ കഴിഞ്ഞവര്‍ഷം ഇതേ വേദിയില്‍ വെച്ച്‌ കോണ്‍ഫെഡറേഷന്‍ കാപ്പിലായിരുന്നു. അന്ന്‌ നെയ്‌മറുടെയും ജോയുടെയും ഗോളുകള്‍ക്ക്‌ ബ്രസീല്‍ 2-0ന്‌ വിജയിച്ചു. അതേസമയം ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ ലോകകപ്പില്‍ കളിച്ച 11 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ്‌ മെക്സിക്കോക്ക്‌ ജയിക്കാന്‍ കഴിഞ്ഞത്‌. എട്ടെണ്ണത്തില്‍ പരാജയപ്പെട്ടു. എന്നാല്‍ ബ്രസീല്‍ 1970ലെ ലോകകപ്പിനുശേഷം ഗ്രൂപ്പ്‌ ഘട്ടത്തില്‍ കളിച്ച 34 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ്‌ പരാജയപ്പെട്ടിട്ടുള്ളത്‌. 27 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ആറെണ്ണം സമനിലയില്‍ കലാശിച്ചു. മാത്രമല്ല സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ 38 മത്സരങ്ങളുടെ അപരാജിത റെക്കോര്‍ഡുമായാണ്‌ ബ്രസീല്‍ ഇറങ്ങുന്നത്‌. 2002-ല്‍ പരാഗ്വെക്കതിരായ സൗഹൃദ മത്സരത്തിലാണ്‌ കാനറികള്‍ സ്വന്തം മണ്ണില്‍ മുട്ടുകുത്തിയിട്ടുള്ളത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.