കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി കുനാല്‍ ഘോഷിനെയും ശാരദാ ഗ്രൂപ്പ് ചിട്ടിക്കമ്പനിത്തലവന് സുദീപ്തോ സെന്നിനേയും സിബിഐക്ക് കസ്റ്റഡിയില്‍ കിട്ടിയതോടെ പശ്ചിമ ബംഗാളിലെ പലനേതാക്കള്‍ക്കും പേടി തുടങ്ങി. അലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സിബിഐയുടെ ഹര്‍ജി കോടതി ഇന്നലെ അനുവദിക്കുകയായിരുന്നു. പ്രതികളെ സിബിഐ ചോദ്യം ചെയ്യുന്നതോടെ പല ഉന്നത രാഷ്ട്രീയക്കാരുടെയും തട്ടിപ്പിലെ ബന്ധങ്ങള്‍ പുറത്തുവരുമെന്നാണ് സൂചനകള്‍.
അറസ്റ്റു ചെയ്യപ്പെടും മുമ്പ് സുദീപ്ത് സെന്‍ ശാരദാ കുംഭകോണത്തില്‍ ചില രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നു വെളിപ്പെടുത്തിയിരുന്നു. ശാരദയില്‍നിന്ന് പണം പറ്റിയ രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെയെന്നു കണ്ടെത്താന്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് സിബിഐ കേസ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞാല്‍ തനിക്കു പലതും പറയാനുണ്ടെന്നും തുറന്നു പറയാന്‍ തയ്യാറാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി കുനാല്‍ ഘോഷ് കോടതിയെ അറിയിച്ചിരുന്നു. ഇപ്പോള്‍ കുനാലിന്റെ സമയമായിരിക്കെ ഏതൊക്കെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ കുംഭകോണ കേസില്‍ പുറത്തുവരുമെന്നു കണ്ടറിയണം.
ഡയറക്ടറേറ്റും തീവ്രശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ശാരദാ ചിട്ടിക്കമ്പനി ഏതാണ്ട് 20 ലക്ഷം പേരെ കബളിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ആകെ 3,000 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.
സെന്നിനു പുറമേ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഘോഷും പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളും തട്ടിപ്പില്‍ പങ്കാളിയാണെന്നു വെളിപ്പെടുത്തിയിരുന്നു.
ശാരദാ ഗ്രൂപ്പ് കമ്പനി തലവന്‍ സെന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പെയിന്റിംഗുകള്‍ വമ്പന്‍ വില നല്കി വാങ്ങിയിരുന്നു. അന്നുതന്നെ വിവാദമായ ഈ സംഭവം തെരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദി പ്രസംഗ വിഷയമാക്കിയിരുന്നതാണ്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുംഭകോണത്തിന്റെ പേരില്‍ തൃണമൂല്‍ എംപിമാരില്‍ ചിലരെ ചോദ്യം ചെയ്തിരുന്നു. അസമില്‍നിന്നുള്ള കോണ്‍ഗ്രസ് മുന്‍ എംപി മാതംഗ് സിംഗിനും ശാരദിയില്നിന്ന് പങ്കു പറ്റിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: