പോര്‍ട്ടൊ അലെഗ്രെ: ഫ്രാന്‍സ് ഹോണ്ടുറാസിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കരിം ബെന്‍സമയുടെ ഇരട്ടഗോളിന്റെയും ഹോണ്ടുറാസ് ഗോളി നോയല്‍ വല്ലാഡറസിന്റെ (48) സെല്‍ഫ് ഗോളുമാണ് ഫ്രാന്‍സിന്റെ ജയം 3-0ല്‍ എത്തിച്ചത്.
45-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ബെന്‍സെമയുടെ ആദ്യ ഗോള്‍. ബോക്‌സില്‍ പോഗ്ബയെ പലാസിയോസ് തള്ളിയിട്ടതിന് കിട്ടിയ പെനാല്‍റ്റി കരിം ബെന്‍സമ ഗോളാക്കി മാറ്റുകയായിരുന്നു.
രണ്ടു മഞ്ഞക്കാര്‍ഡും അതുവഴി ചുവപ്പും കിട്ടിയ പലാസിയോസ് പുറത്തായതോടെ 10 പേരുമായാണ് ഹോണ്ടുറാസ് കളിച്ചത്. ജയത്തോടെ ഗ്രൂപ്പ് ഇയില്‍ ഫ്രാന്‍സ് മൂന്നു പോയിന്റുമായി ഒന്നാമതെത്തി.
















