Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജര്‍മ്മന്‍ ടാങ്കുകളെ തടയാന്‍ പറങ്കികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2014, 09:52 pm IST
inSports

സാല്‍വദോര്‍: സ്പെയിന്‍-ഹോളണ്ട്‌ മത്സരം പോലെ തന്നെ ലോകകപ്പിലെ മറ്റൊരു ക്ലാസിക്ക്‌ പോരാട്ടത്തില്‍ രണ്ട്‌ കരുത്തര്‍ ഏറ്റുമുട്ടുന്നു. ഇന്ന്‌ രാത്രി 9.30ന്‌ നടക്കുന്ന ഈ ക്ലാസ്സിക്ക്‌ പോരാട്ടത്തില്‍ ജര്‍മ്മനിയും കേളീശൈലിയില്‍ യൂറോപ്പിലെ ബ്രസീല്‍ എന്നറിയപ്പെടുന്ന പോര്‍ച്ചുഗലുമാണ്‌ കൊമ്പുകോര്‍ക്കുന്നത്‌. സൂപ്പര്‍താരം ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം കൊണ്ടും ഈ മത്സരം ഏറെ ശ്രദ്ധനേടും.

നിലവില്‍ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മനി നാലാം ലോകകിരീടം ലക്ഷ്യമിട്ടാണ്‌ ഇന്ന്‌ ഗ്രൂപ്പ്‌ ജിയിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്‌. മൂന്നുതവണ ജേതാക്കളും നാല്‌ തവണ രണ്ടാം സ്ഥാനക്കാരുമായ ജര്‍മ്മനി 1990-ലാണ്‌ അവസാനമായി ലോകകപ്പില്‍ മുത്തമിട്ടത്‌. 24 വര്‍ഷത്തെ ഇടവേളക്കുശേഷം കിരീടം നേടുക എന്ന ലക്ഷ്യവുമായാണ്‌ ജര്‍മ്മന്‍ പട ബ്രസീലിലെത്തിയിരിക്കുന്നത്‌. ലോകകപ്പില്‍ ജര്‍മ്മനിയുടെ 100-ാ‍ം മത്സരമെന്ന പ്രത്യേകതയും ഇതിനുണ്ട്‌. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ്‌ ഒരു രാജ്യം 100 മത്സരങ്ങള്‍ തികക്കുന്നത്‌. കരുത്തുറ്റ മധ്യനിരയാണ്‌ ജര്‍മ്മനിയുടെ കരുത്ത്‌. മെസ്യൂട്ട്‌ ഓസില്‍ എന്ന മാന്ത്രികനാണ്‌ മധ്യനിരക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. ഡിഫന്‍സീവ്‌ മിഡ്ഫീല്‍ഡര്‍മാരായി ക്യാപ്റ്റന്‍ ഫിലിപ്പ്‌ ലാമും ടോണി ക്രൂസും അറ്റാക്കിങ്ങ്‌ മിഡ്ഫീല്‍ഡര്‍മാരായി ഓസിലിനൊപ്പം മരിയോ ഗോട്സെയും ലൂക്കാസ്‌ പൊഡോള്‍സ്കിയും അരങ്ങുതീര്‍ക്കാന്‍ ഇറങ്ങുന്നതോടെ പോര്‍ച്ചുഗല്‍ അവരെ ഭയന്നേ മതിയാവൂ. തോമസ്‌ മുള്ളറായിരിക്കും ആദ്യ ഇലവനില്‍ സ്ട്രൈക്കറുടെ റോളില്‍ ഇറങ്ങുക. പകരക്കാരന്റെ വേഷത്തില്‍ വെറ്ററന്‍താരം മിറോസ്ലാവ്‌ ക്ലോസെയും ആന്ദ്രെ ഷ്‌റിലും. എങ്കിലും മുന്നേറ്റനിര അത്ര ശക്തമല്ല. സെറ്റ്‌ പീസുകള്‍ മുതലാക്കുന്നതില്‍ മികവ്‌ പുലര്‍ത്താന്‍ ജര്‍മ്മന്‍ താരങ്ങള്‍ക്ക്‌ പലപ്പോഴും കഴിയാറില്ല എന്നതാണ്‌ അവരെ അലട്ടുന്ന ഘടകം. അതുപോലെ വിംഗുകളില്‍ക്കൂടിയുള്ള ആക്രമണങ്ങള്‍ക്കും മൂര്‍ച്ച കുറവാണ്‌. എന്നാല്‍ ഗോള്‍ വലയം കാക്കാന്‍ മാനുവ്യ ന്യുയറും പ്രതിരോധമതില്‍ കെട്ടിയുയറത്താന്‍ ജെറോം ബോട്ടെംഗും പര്‍ മെറ്റ്സാക്കറും മാറ്റ്സ്‌ ഹമ്മലും ബെനഡിക്ട്‌ ഹൊവാര്‍ഡ്സും ഇറങ്ങുന്നതോടെ ജര്‍മ്മനിക്ക്‌ എതിരാളികളെ ഏറെ ഭയക്കാനൊന്നുമില്ല.

ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള പോര്‍ച്ചുഗലിന്റെ പ്രധാന ശക്തികേന്ദ്രം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ലോക ഫുട്ബോളര്‍ തന്നെയാണ്‌. യൂറോപ്യന്‍ മേഖലയില്‍ നിന്ന്‌ പ്ലേ ഓഫിലൂടെ യോഗ്യത നേടിയ പോര്‍ച്ചുഗലിന്റെ ആറാം ലോകകപ്പാണ്‌ ഇത്തവണത്തേത്‌. പൊരുതിക്കയറാനുള്ള പോരാട്ടവീര്യവും സെറ്റ്‌ പീസുകള്‍ മുതലാക്കുന്നതിലുള്ള മുന്‍തൂക്കവും പറങ്കികള്‍ക്ക്‌ സ്വന്തമാണ്‌. സ്ട്രൈക്കറായി റൊണാള്‍ഡോക്കൊപ്പം ഹ്യൂഗോ അല്‍മേഡയായിരിക്കും ആദ്യ ഇലവനില്‍ ഇറങ്ങുക. ഹെല്‍ഡര്‍ പോസ്റ്റിഗയും വരേലയും മികച്ച താരങ്ങളാണ്‌. പ്രതിരോധത്തില്‍ ജാവോ പെരേര, ബ്രൂണോ ആല്‍വസ്‌, പെപ്പെ, ഫാബിയോ കോണ്‍ട്രാവോ എന്നിവര്‍ക്കായിരിക്കും ജര്‍മ്മന്‍ മുന്നേറ്റങ്ങളെ തകര്‍ക്കാനുള്ള ചുമതല. മധ്യനിര നാനിയ്‌ക്കൊപ്പം വലേസോ, മെയ്‌റാലസ്‌, മൗടീഞ്ഞോ എന്നിവരും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.

എന്നാല്‍ കണക്കുകളിലെ കളികളില്‍ പോര്‍ച്ചുഗല്‍ പിന്നിലാണ്‌. 17 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജര്‍മ്മനി 9 എണ്ണത്തില്‍ വിജയിച്ചു. അഞ്ച്‌ മത്സരങ്ങള്‍ സമനിലയില്‍ കലാശലിച്ചപ്പോള്‍ മൂന്നെണ്ണമാണ്‌ പോര്‍ച്ചുഗല്‍ വിജയിച്ചത്‌. എന്നാല്‍ ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയ മൂന്ന്‌ മത്സരങ്ങളിലും വിജയം ജര്‍മ്മനിക്കൊപ്പാമിരുന്നു എന്നതും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.