Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യവനപ്പടയെ തകര്‍ത്ത്‌ കൊളംബിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2014, 11:03 pm IST
inSports

ബെലോ ഹോറിസോന്റെ: ഗ്രൂപ്പ്‌ സിയില്‍ ഇന്നലെ നടന്ന ആവേശകരമായ ആദ്യ മത്സരത്തില്‍ കൊളംബിയക്ക്‌ തകര്‍പ്പന്‍ വിജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്‌ യവനപ്പടയെയാണ്‌ സൂപ്പര്‍താരം റദമല്‍ ഫാല്‍ക്കാവോയുടെ അഭാവത്തിലും കൊളംബിയ തകര്‍ത്തത്‌. മത്സരത്തിന്റെ ആറാം മിനിറ്റില്‍ പാബ്ലോ അര്‍മേറയും 57-ാ‍ം മിനിറ്റില്‍ തിയോഫിലോ ഗൂട്ടിറസയും ഇഞ്ച്വറി സമയത്ത്‌ ജെയിംസ്‌ റോഡ്രിഗസും വിജയികള്‍ക്കായി ഗോളുകള്‍ നേടി.

മത്സരത്തില്‍ പന്ത്‌ കൂടുതല്‍ സമയം കൈവശം വെച്ചത്‌ ഗ്രീസായിരുന്നെങ്കിലും മികച്ചൊരു സ്ട്രൈക്കറുടെ അഭാവം അവരുടെ മുന്നേറ്റത്തില്‍ നിഴലിച്ചുനിന്നു. എന്നാല്‍ അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിച്ചത്‌ കൊളംബിയയായിരുന്നു. 13 ഷോട്ടുകള്‍ അവര്‍ പായിച്ചതില്‍ അഞ്ചെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ ഗ്രീക്ക്‌ ഗോളിയുടെ മികച്ച പ്രകടനമാണ്‌ കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന്‌ അവരെ തഴഞ്ഞത്‌. അതേസമയം ഗ്രീസിന്‌ രണ്ട്‌ ഷോട്ടുകള്‍ മാത്രമാണ്‌ ലക്ഷ്യത്തിലേക്ക്‌ പായിക്കാന്‍ കഴിഞ്ഞത്‌.

മത്സരത്തിന്റെ തുടക്കത്തില്‍ ആദ്യ അവസരം ലഭിച്ചത്‌ ഗ്രീസിനാണ്‌. നാലാം മിനിറ്റില്‍ ബോക്സിന്‌ പുറത്തുനിന്ന്‌ ഗ്യാന്നിസ്‌ മാനിയാറ്റിസ്‌ പായിച്ച വലംകാലന്‍ ഷോട്ട്‌ കൊളംബിയന്‍ ഗോളി കുത്തിയകറ്റി. തൊട്ടുപിന്നാലെ കൊളംബിയ ഗോള്‍ നേടി. ജുവാന്‍ ഗ്വില്ലര്‍മോയുടെ പാസില്‍ നിന്ന്‌ പാബ്ലോ അര്‍മേറോയാണ്‌ കൊളംബിയയെ മുന്നിലെത്തിച്ചത്‌. ലീഡ്‌ വഴങ്ങിയതോടെ യവനപ്പട ആക്രമണം ശക്തമാക്കി. തൊട്ടുപിന്നാലെ ഗ്രീസിന്റെ പനാഗിയോട്ടിസ്‌ കോനെ ഒരു അവസരം പാഴാക്കി. 18-ാ‍ം മിനിറ്റില്‍ കൊളംബിയയുടെ ജെയിംസ്‌ റോഡ്രിഗസ്‌ ബോക്സിന്‌ പുറത്തുനിന്ന്‌ പായിച്ച ഷോട്ട്‌ ഗ്രീസ്‌ ഗോളി രക്ഷപ്പെടുത്തി.

വീണ്ടും ഗ്രീസിന്റെ മികച്ച മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും കൊളംബിയന്‍ പ്രതിരോധം പിടിച്ചുനിന്നു. 32-ാ‍ം മിനിറ്റില്‍ ഗ്രീസിന്റെ സമാരസ്‌ പായിച്ച ഷോട്ട്‌ കൊളംബിയന്‍ ഗോളി കയ്യിലൊതുക്കി. ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുന്നേ ഗ്രീസിന്‌ സമനില നേടാന്‍ നല്ലൊരു അവസരം ലഭിച്ചു. എന്നാല്‍ ബോക്സിന്‌ പുറത്തുനിന്ന്‌ പനാഗിയോട്ടിസ്‌ കോനെ പറത്തിയ ബുള്ളറ്റ്‌ ഷോട്ട്‌ മുഴുനീളെ പറന്നാണ്‌ കൊളംബിയന്‍ ഗോളി കുത്തിയകറ്റിയത്‌.

രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച ഫുട്ബോളാണ്‌ കാഴ്ചവെച്ചത്‌. 49-ാ‍ം മിനിറ്റില്‍ കൊളംബിയക്ക്‌ ലീഡ്‌ ഉയര്‍ത്തുന്നതിന്‌ അവസരം ലഭിച്ചെങ്കിലും ജെയിംസ്‌ റോഡ്രിഗസിന്റെ ഷോട്ട്‌ ഗ്രീസ്‌ ഗോളി മനോഹരമായി കയ്യിലൊതുക്കി. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 57-ാ‍ം മിനിറ്റില്‍ കൊളംബിയ രണ്ടാം ഗോള്‍ നേടി. ഒരു കോര്‍ണറിനൊടുവില്‍ തിയോഫിലോ ഗൂട്ടിറസയുടെ ഷോട്ടാണ്‌ ഗ്രീക്ക്‌ വലയില്‍ കയറിയത്‌. 63-ാ‍ം മിനിറ്റില്‍ വാസിലിസ്‌ ടോറോസിഡിസിന്റെ ക്രോസ്‌ തിയോഫിനാസ്‌ ഗേക്കാസ്‌ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ കൊളംബിയന്‍ പോസ്റ്റിലേക്ക്‌ തിരിച്ചുവിട്ടെങ്കിലും പന്ത്‌ ക്രോസ്‌ ബാറില്‍ത്തട്ടി മടങ്ങി. പിന്നീട്‌ 76-ാ‍ം മിനിറ്റില്‍ കൊളംബിയയുടെ ജാക്സണ്‍ മാര്‍ട്ടനസിന്റെ പാസില്‍ നിന്ന്‌ സാന്റിയാഗോ അരിയാസ്‌ ബോക്സിന്‌ പുറത്തുനിന്ന്‌ പറത്തിയ ലോംഗ്‌റേഞ്ചര്‍ ഗ്രീക്ക്‌ ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്നും ഗ്രീസ്‌ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം കൊളംബിയന്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. എന്നാല്‍ ഇഞ്ച്വറി സമയത്ത്‌ കൊളംബിയയുടെ ജെയിംസ്‌ റോഡ്രിഗസ്‌ മൂന്നാമതും ഗ്രീക്ക്‌ വല കുലുക്കിയതിന്‌ തൊട്ടുപിന്നാലെ റഫറിയുടെ ഫൈനല്‍ വിസിലും മുഴങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.