തിരുവനന്തപുരം: ചില കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സാമൂഹികവിരുദ്ധശക്തികളുടെ വക്താക്കളും സഹായികളുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് തടയാന്‍ പാര്‍ട്ടിയുടെ അധ്യക്ഷനെന്ന നിലയില്‍ കര്‍ശന നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് കത്തയച്ചു. ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന് കുബേര, ക്ലീന്‍ കാംപസ് സേഫ് കാംപസ് പദ്ധതികള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഇത്തരം സാമൂഹിക വിരുദ്ധ ശക്തികളുടെ വക്താക്കളും സഹായികളും ആകുന്നത് തടയാന്‍ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ നിര്‍ദ്ദേശം നല്‍കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു. ബ്ലേഡ്, ലഹരി മാഫിയകള്‍ക്കെതിരേ സര്‍ക്കാര്‍ നടത്തുന്ന യുദ്ധത്തില്‍ പാര്‍ട്ടിയുടെ പൂര്‍ണപിന്തുണ വേണം. ഓപറേഷന് കുബേരയിലൂടെ ബ്ലേഡ് മാഫിയെയും അവരെ സഹായിക്കുന്ന ഗുണ്ടകളെയും അനധികൃത സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും മറ്റ് അമിതപലിശക്കാരെയും വ്യജചിട്ടിസ്ഥാപനങ്ങളെയും മറ്റും കടിഞ്ഞാണിടാന്‍ പോലീസ് അടുത്തകാലത്തായി സ്വീകരിച്ചുവരുന്ന നടപടികള്‍ക്ക് കെപിസിസി നല്കിയ പിന്തുണ വലുതാണെന്നും ചെന്നിത്തല പറയുന്നു.
ബ്ലേഡ് മാഫിയയ്ക്കെതിരേയുള്ള നടപടികളുടെ ഭാഗമായി കൊല്ലത്ത് ഡിസിസി അംഗം ശശീന്ദ്ര ബാബുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നും സസ്പെന്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: