ധാക്ക: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനമാണ് ഇന്ന് അരങ്ങേറുന്നത്. മുന്‍നിര താരങ്ങളില്ലാതെ രണ്ടാം നിര ടീമുമായാണ് ടീം ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കാനിറങ്ങുന്നത്.
ക്യാപ്റ്റന്‍ ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, ഭുവനേശ്വര്‍കുമാര്‍ തുടങ്ങിയവര്‍ക്ക് വിശ്രമം നല്കിയ ടീം ഇന്ത്യയെ നയിക്കുന്നത് സുരേഷ് റെയ്നയാണ്. റോബിന് ഉത്തപ്പ, അജിന്‍കെ രഹാനെ, ചേതേശ്വര്‍ പൂജാര, അമ്പാട്ടി റായിഡു, രോഹിത് ശര്‍മ്മ, അമിത് മിശ്ര തുടങ്ങിയവര്‍ ടീമിലുണ്ട്.
ധാക്കയിലാണ് എല്ലാ മത്സരങ്ങളും അരങ്ങേറുന്നത്. രണ്ടാം മത്സരം 17നും അവസാനത്തെ മത്സരം 19നും നടക്കും. ഐപിഎല്ലിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: