മുംബൈ: ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനദിനത്തില്‍ ടെലിവിഷന്‍ സെറ്റുകള്‍ക്കു മുന്നില്‍ തുടിക്കുന്ന ഹൃദയത്തോടെ കളികണ്ടിരുന്ന കോടിക്കണക്കിന് ആരാധകരുടെ കൂട്ടത്തില്‍ ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ താരം അമിതാഭ് ബച്ചനും. ബ്രസീലിന്റെ ആരാധകനായ ബിഗ് ബി രാത്രിമുഴുവന്‍ നിദ്രയോടു പായ്ക്ക് അപ്പ് പറഞ്ഞു. ബ്രസൂക്ക തട്ടുന്ന തന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ്ചെയ്ത ബച്ചന് മത്സരത്തെക്കുറിച്ച് അപ്ഡേറ്റുകളും നടത്തി.
സെല്‍ഫ് ഗോളിലൂടെ മാര്‍സലോ ക്രൊയേഷ്യയ്ക്ക് ലീഡ് സമ്മാനിച്ചപ്പോള്‍ ബച്ചന് തെല്ലൊന്ന് അസ്വസ്ഥനായി. തന്റെ ഇഷ്ടടീമിന്റെ തിരിച്ചുവരവിന് ധൃതികൂട്ടി. നെയ്മറുടെ മറുപടി ഗോള്‍ പിറന്നതോടെ ആ മുഖംതെളിഞ്ഞു. ഒടുവില്‍ ബച്ചന്റെ പ്രാര്‍ത്ഥനയുടെ ഫലമെന്നോണം ബ്രസീല്‍ ജയത്തോടെ ടൂര്‍ണമെന്റിന് ശുഭാരംഭം കുറിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: