Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പരിചരണം ഇവര്‍ക്കു വ്രതം, അവാര്‍ഡുകള്‍ തേടിയെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2014, 07:13 pm IST
in Lifestyle

ആതുര ശുശ്രൂഷാരംഗത്ത്‌ മികച്ച സേവനം കാഴ്ചവച്ച രണ്ടുമലയാളി നഴ്സുമാര്‍ക്ക്‌ ഇത്തവണ മികച്ച നഴ്സുമാര്‍ക്കുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഹെഡ്‌ നഴ്സായ കെ. ഷര്‍മ്മിളയും ശ്രീചിത്രാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആക്ടിംഗ്‌ നഴ്സിംഗ്‌ സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന ഡോ. സുധിമണിയമ്മയുമാണ്‌ കേരളത്തിന്‌ അഭിമാനം നല്‍കുന്ന ഈ അംഗീകാരത്തിന്റെ അവകാശികള്‍. ഇരുവരും ‘മിഴിയി’ക്കു വേണ്ടി മനസ്സ്‌ തുറക്കുന്നു…

കെ. ഷര്‍മ്മിള

1990-ല്‍ ജനറല്‍ നഴ്സിംഗ്‌ പഠനം കഴിഞ്ഞ്‌ 1991-ല്‍ മെഡിക്കല്‍കോളേജ്‌ സ്റ്റാഫ്‌ നഴ്സായി സേവനം തുടങ്ങിയതാണ്‌ കെ. ഷര്‍മ്മിള. 2000-ല്‍ കണ്ണാശുപത്രിയില്‍ ജോലിയിലിരിക്കെ ഏഴു വര്‍ഷത്തിനുശേഷം ആശാഭവനില്‍ സേവനത്തിനെത്തി. ഇത്‌ തന്റെ ജീവിതത്തെ മാറ്റിമറിച്ചതായി ഷര്‍മിള പറയുന്നു. പേയാട്‌ സ്വദേശിയായ ഷര്‍മിളയ്‌ക്ക്‌ നഴ്സിംഗ്‌ ജോലി ഒരു സ്ഥിരവരുമാനമുള്ള സര്‍ക്കാര്‍ ജോലി മാത്രമായിരുന്നില്ല ഔദ്യോഗിക ജീവിതത്തിലിരുന്നുകൊണ്ട്‌ അഗതികള്‍ക്കായി പലതും ചെയ്യാനാകും എന്ന്‌ തിരിച്ചറിയുകയായിരുന്നു.

മനോരോഗ ചികിത്സയ്‌ക്കുശേഷം രോഗമുക്തിനേടിയാലും ബന്ധുക്കളോ വീട്ടുകാരോ ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സ്ത്രീകളെ പാര്‍പ്പിക്കുന്ന ആശാഭവനില്‍ നിന്നും തന്റെ കര്‍മ്മമേഖല ഇതുതന്നെ എന്ന്‌ ഉറപ്പിച്ചു. സാധാരണ ആശാഭവനത്തിലെത്തുന്നവര്‍ക്ക്‌ ജീവിതത്തിലേക്ക്‌ ഒരു തിരിച്ചുപോക്കില്ല. അവിടെനിന്ന്‌ മൂന്ന്‌ അമ്മമാര്‍ ഉള്‍പ്പെടെ 27 പേരെ സ്വന്തം കുടുംബങ്ങളില്‍ എത്തിക്കാന്‍ ഷര്‍മ്മിളയ്‌ക്കായത്‌ നിസ്സാരകാര്യമല്ല. അതിനായി ഷര്‍മിള കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഈ പുണ്യപ്രവൃത്തിക്ക്‌ പ്രോത്സാഹനവും മാര്‍ഗനിര്‍ദ്ദേശവും തന്ന കണ്ണാശുപത്രി ഡയറക്ടായിരുന്ന ഡോ. ഗിരിജാദേവിയും വിദേശമലയാളിയായ സി.എസ്‌. മോഹനനും വഹിച്ച പങ്ക്‌ മറക്കാനാകില്ലെന്ന്‌ ശര്‍മ്മിള പറഞ്ഞു.

ജനറല്‍ ആശുപത്രിയിലെ ഹെഡ്‌ നഴ്സായി ഏഴു വര്‍ഷത്തിനു ശേഷം ആശാഭവനില്‍നിന്ന്‌ പടിയിറങ്ങുമ്പോള്‍ അവിടെ 88 അന്തേവാസികളുണ്ട്‌. അവിടുത്തെ മറ്റ്‌ ജീവനക്കാരും തന്റെ പാത പിന്‍തുടരാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കിയാണ്‌ ഷര്‍മ്മിള ആശാഭവനില്‍ നിന്ന്‌ മടങ്ങുന്നത്‌. ഏഴുവര്‍ഷമായി മാനസികരോഗിയായി കഴിഞ്ഞ്‌ ആശാഭവനിലെത്തിയ മഹാരാഷ്‌ട്രക്കാരിയായ ഭാരതിയെയും മകന്‍ കിരണിനെയും നാട്ടിലെത്തിക്കാന്‍ സാധിച്ച വാര്‍ത്ത പത്രങ്ങളില്‍ വന്നതോടെയാണ്‌ പ്രശസ്തിക്കോ ഉദ്യോഗക്കയറ്റത്തിനോ ലക്ഷ്യമിടാതെയുള്ള സേവനത്തിന്റെ വ്യാപ്തി ആരോഗ്യവകുപ്പിനു ബോധ്യമായത്‌.
അതിനുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നല്‍കി ആദരിച്ചു. ഈ ആശാഭവനിലെ പ്രവര്‍ത്തന മികവ്‌ തന്നെയാണ്‌ ദേശീയ അംഗീകാരം നേടിക്കൊടുത്തതും. ഫിഷറീസ്‌ വകുപ്പില്‍ ഡവലപ്പ്മെന്റ്‌ ഓഫീസറായ സാജന്‍ ചെട്ടിയാരാണ്‌ ഭര്‍ത്താവ്‌. മക്കള്‍: അനന്തകൃഷ്ണനും സൂര്യനാരായണനും.

ഡോ. സുധാമണി അമ്മ

ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആക്ടിംഗ്‌ നഴ്സിഗ്‌ സൂപ്രണ്ടായ ഡോ. സുധാമണിഅമ്മ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ഫാക്കല്‍റ്റി ഓഫ്‌ മെഡിസിനില്‍ ഡോക്ടറേറ്റ്‌ നേടിയിട്ടും നഴ്സിംഗ്‌ കോളേജ്‌ അദ്ധ്യാപികയായി ഒതുങ്ങിക്കൂടാതെ രോഗികളുടെ ഇടയിലേക്ക്‌ ഇറങ്ങിച്ചെല്ലുകയായിരുന്നു.

ഹൃദ്രോഗികളായെത്തുന്നവരെ രോഗമുക്തരാക്കി ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാന്‍ ഡോക്ടറും നഴ്സും മരുന്നുകളും മാത്രം പോരെന്ന്‌ മനസ്സിലാക്കിയാണ്‌ നഴ്സിംഗ്‌ അഡ്മിനിസ്ട്രേഷനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ഈ വിഷയത്തില്‍ നടത്തിയ ഗവേഷണത്തിനാണ്‌ കേരള സര്‍വകലാശാല ഡോക്ടറേറ്റ്‌ നല്‍കിയത്‌. നഴ്സുമാര്‍ക്കായുള്ള ഓള്‍ കേരള കോണ്‍ഫറന്‍സിലും ഓള്‍ ഇന്ത്യാ കോണ്‍ഫറന്‍സിലും അവതരിപ്പിച്ച പ്രബന്ധങ്ങളും നഴ്സുമാരെ പ്രോത്സാഹിപ്പിക്കാന്‍ ചെയ്ത പ്രവര്‍ത്തനങ്ങളുമാണ്‌ ദേശീയ അംഗീകാരത്തിനായി കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചത്‌. 36 വര്‍ഷമായി രോഗീപരിചരണ വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്‌. മറ്റ്‌ ആശുപത്രികളില്‍നിന്ന്‌ വ്യത്യസ്തമായി കിടത്തി ചികിത്സിക്കുന്ന രോഗികള്‍ക്ക്‌ കൂട്ടിരിപ്പുകാരെ അനുവദിക്കാറില്ല. അതിനാല്‍ ബന്ധുക്കളുടെ റോള്‍ കൂടി നഴ്സുമാര്‍ ഏറ്റെടുക്കണം.

കേരള സര്‍വകലാശാലയില്‍ നഴ്സിംഗ്‌ അഡ്മിനിസ്ട്രേഷനില്‍ സര്‍ട്ടിഫിക്കറ്റ്‌ കോഴ്സ്‌ തുടങ്ങാന്‍ മുന്‍കൈ എടുത്തത്‌ ഡോ. സുധാമണിയായിരുന്നു. ആശുപത്രികള്‍ക്ക്‌ വേണ്ടി ഒരു നഴ്സിംഗ്‌ മാന്വല്‍ പ്രസിദ്ധീകരിക്കാനും നഴ്സുമാരുടെ വിവിധ പരിശീലനപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കാനുമായത്‌ ജീവിതത്തില്‍ എന്തെങ്കിലും ചെയ്തു എന്നു തോന്നല്‍ ഉളവാക്കിയെന്ന്‌ അവര്‍ പറയുന്നു. ശ്രീചിത്രയില്‍ സംസ്ഥാനതലത്തില്‍ ഒന്‍പതും ദേശീയതലത്തില്‍ മൂന്നും സെമിനാറുകള്‍ നടത്തിയ സുധാമണി രോഗീപരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. 2006 -ല്‍ ട്രെയിന്‍ഡ്‌ നഴ്സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയുടെ മികച്ച നഴ്സിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌.

കൊച്ചുള്ളൂര്‍ ഭാസിനഗറില്‍ സുചരിതയിലാണ്‌ താമസം. ഭര്‍ത്താവ്‌ രവീന്ദ്രന്‍നായര്‍ എല്‍ഐസിയില്‍ നിന്ന്‌ ഹയര്‍ ഗ്രേഡ്‌ അസിസ്റ്റന്റായി വിരമിച്ചു. മകന്‍ സൂരജ്‌. മകള്‍ സുരഭി. ദേശീയ പുരസ്കാരം നേടിയ ഷര്‍മിള തന്റെ വിദ്യാര്‍ത്ഥിയാണെന്നു പറയുമ്പോഴും താനൊന്നുമല്ലെന്ന്‌ സുധാമണിഅമ്മ ആവര്‍ത്തിച്ചു പറയുന്നു.

ഷീനാ സതീഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.