Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വിടവാങ്ങാനൊരുങ്ങി ആഞ്ജലീന ജൂലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2014, 07:08 pm IST
in Lifestyle

രണ്ടു പതിറ്റാണ്ടിലേറെയായി ഹോളിവുഡില്‍ നിറഞ്ഞു നിന്ന അഭിനേത്രി ആഞ്ജലീന ജൂലി വിടവാങ്ങാന്‍ ഒരുങ്ങുന്നു. മിന്നും പ്രകടനങ്ങളും പുരസ്കാര പ്രഭയുമൊക്കെ തിലകം ചാര്‍ത്തിയ അഭിനയ സപര്യ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നെന്ന വിവരം വെളിപ്പെടുത്തിയതും ആഞ്ജലീന തന്നെ. അഭിനയത്തിനു പുറമെ സംവിധാനം, തിരക്കഥാരചന തുടങ്ങിയ മേഖലകളിലും കൈവെച്ച ആ അമേരിക്കന്‍ താര സുന്ദരി സിനിമയുടെ വെള്ളിവെളിച്ചത്തെ ഉപേക്ഷിക്കുമ്പോള്‍ ആരാധകരുടെ ഉള്ളില്‍ നഷ്ടബോധത്തിന്റെ ഫ്ലാഷുകള്‍ മിന്നിമറയും.

1975 ജൂണ്‍ 4-ന്‌ കാലിഫോര്‍ണിയയില്‍ ജനിച്ച ആഞ്ജലീന കഴിഞ്ഞയാഴ്ചയാണ്‌ 39-ാ‍മത്തെ ജന്മദിനം ആഘോഷിച്ചത്‌ ‘മാലിഫസന്റ്‌’ എന്ന പുതിയ സിനിമയുടെ വിജയത്തിനൊപ്പമാണ്‌. സിനിമ, ആരാധകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചതിന്റെ സന്തോഷവും ജന്മദിന ആഘോഷങ്ങളും ഒരുമിച്ചാണ്‌ കൊണ്ടാടിയത്‌. അഭിനയ ജീവിതത്തില്‍ നിന്നും വിടചൊല്ലുകയാണെന്ന്‌ പിറന്നാള്‍ ദിനത്തില്‍ ബിബിസിറേഡിയോ അഭിമുഖത്തിലാണ്‌ പ്രഖ്യാപിച്ചത്‌.

ഏഴാം വയസ്സില്‍ ആരംഭിച്ചതാണ്‌ ആഞ്ജലീനയുടെ സിനിമാ ജീവിതം. 1982-ല്‍ ‘ലുക്കിന്‍ ടു ഗെറ്റ്‌ഔട്ട്‌’ എന്ന ചിത്രത്തിലൂടെ അഭ്രപാളിയിലേക്കുള്ള അരങ്ങേറ്റം കുറിച്ചു. പതിനാറാം വയസ്സില്‍ സിനിമയെ ഗൗരവമായി എടുക്കണമെന്ന അച്ഛന്റെ ആവശ്യം അംഗീകരിച്ച്‌ ഓഡീഷനില്‍ പങ്കെടുത്തു. നിറം പോരെന്ന കാരണത്താല്‍ അന്ന്‌ പുറന്തള്ളപ്പെട്ടു. പിന്നീട്‌ സിനിമാ- ടെലിവിഷന്റെ യുഎസ്സി എന്ന സ്കൂളില്‍ ചേര്‍ന്നത്‌ വഴിത്തിരിവായി. 1991-ല്‍ ‘സ്റ്റാന്റ്‌ മൈ വുമണ്‍’ എന്ന മ്യൂസിക്‌ ആല്‍ബത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അന്നു മുതല്‍ ആഞ്ജലീനയുടെ യഥാര്‍ത്ഥ അഭിനയ ജീവിതം ആരംഭിച്ചു. 1997-വരെ ചെറുതും വലുതുമായ പല ആല്‍ബങ്ങളിലും സിനിമകളിലും ചെറു റോളുകളില്‍. 1998-ല്‍ ഹെല്‍സ്‌ കിച്ചണ്‍ എന്ന ഗ്യാങ്ങ്സ്റ്റര്‍ ചിത്രത്തിലൂടെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്‌ സിനിമാ ലോകത്ത്‌ തന്റേതായ സ്ഥാനം നേടിയെടുത്തു ആഞ്ജലീന. 2000-ത്തിലാണ്‌ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം താരത്തിന്‌ ലഭിക്കുന്നത്‌. ഗോണ്‍ ഇന്‍ 60 സെക്കന്റ്സ്‌ എന്ന ചിത്രമായിരുന്നു അത്‌. 237 മില്യണ്‍ ഡോളറാണ്‌ സിനിമ നേടിയത്‌. ഇത്‌ ആഞ്ജലീനയെ പ്രശസ്തയാക്കി; ഹോളിവുഡില്‍ ഒഴിച്ചുകൂടാനാവാത്ത താരമായി. ഇതിനിടെ ഗോള്‍ഡന്‍ ഗ്ലോബ്‌ അടക്കമുള്ള നിരവധി പുരസ്ക്കാരങ്ങളും.മൂന്ന്‌ തവണയാണ്‌ ഗോള്‍ഡന്‍ ഗ്ലോബ്‌ അവാര്‍ഡ്‌ ലഭിച്ചത്‌. പിന്നാലെ അക്കാദമി അവാര്‍ഡും. 2001-ല്‍ പുറത്തിറങ്ങിയ ലാറാ ക്രോഫ്റ്റ്‌ റ്റോമ്പ്‌ റെയിഡര്‍ എന്ന ചിത്രം ആഞ്ജലീനയെ സൂപ്പര്‍സ്റ്റാര്‍ നായികാപരിവേഷത്തിലെത്തിച്ചു. ലാറ ക്രോഫ്റ്റ്‌ എന്ന കഥാപാത്രം ആഞ്ജലീനയുടെ കരിയറിലെ മികവുറ്റതായിരുന്നു. സിനിമ ബോക്സ്‌ഓഫീസിലും ഹിറ്റായതോടെ ആഞ്ജലീന ആക്ഷന്‍ നായികയായി.

സംവിധാനമോഹം ആദ്യം മുതലെ ആഞ്ജലീനയ്‌ക്കൊപ്പമുണ്ടായിരുന്നു. 2007-ല്‍ ‘എ പ്ലെയ്സ്‌ ഇന്‍ ടൈം’ എന്ന ഡോക്യുമെന്ററിയും 2011-ല്‍ ‘ഇന്‍ ദി ലാന്റ്‌ ഓഫ്‌ ബ്ലഡ്‌ ആന്റ്‌ ഹണി’ എന്ന ചിത്രവും ആഞ്ജലീന സംവിധാനം ചെയ്തു. സഹനടി, വില്ലത്തി, കുറ്റാന്വേഷക, ഭാര്യ, കാമുകി, അമ്മ എന്നിങ്ങനെ പല തരം വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആഞ്ജലീനയ്‌ക്ക്‌ സാധിച്ചു.

ചലച്ചിത്ര മേഖലയില്‍ നിന്നും ഐക്യരാഷ്‌ട്രസഭയുടെ യുണൈറ്റഡ്‌ നേഷന്‍സ്‌ ഹൈക്കമ്മീഷണര്‍ ഓഫ്‌ റെഫ്യൂജീസിന്റെ അംബാസിഡറാകുന്ന ആദ്യത്തെ നടി എന്ന ബഹുമതി ആഞ്ജലീനയക്കുമാത്രം അവകാശപ്പെട്ടതാണ്‌. 2001-ല്‍ ആഗസ്റ്റിലായിരുന്നു ഈ ബഹുമതി താരസുന്ദരിയെതേടിയെത്തിയത്‌.

രണ്ട്‌ തവണ വിവാഹബന്ധം നിയമപരമായി വേര്‍പിരിഞ്ഞിട്ടുള്ള നടി പിന്നീട്‌ നടന്‍ ബ്രാഡ്പിറ്റുമായി ജീവിതം ആരംഭിച്ചു. 2006-വരെ ബന്ധം ഇരുവരും തുറന്നു സമ്മതിച്ചിരുന്നില്ല. ദത്തെടുത്ത മൂന്ന്‌ മക്കള്‍ ഉള്‍പ്പെടെ ആറ്‌ മക്കളാണ്‌ ആഞ്ജലീന ബ്രാഡ്‌ പിറ്റ്‌ ദമ്പതിമാര്‍ക്കുള്ളത്‌. ഹോളിവുഡിലെ ഏറ്റവും വിലകൂടിയ താരറാണി, അഭിനയത്തിനു പുറമേ സംവിധായിക, ലോകത്തിലെ ഏറ്റവും ഹോട്ട്‌ സുന്ദരി, ആഞ്ജലീനയുടെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. അഭിനയം നിര്‍ത്തുന്നത്‌ സങ്കടത്തോടെയല്ലെന്നും ഭര്‍ത്താവിന്റേയും മക്കളുടേയും കാര്യങ്ങള്‍ നോക്കി വീട്ടിലിരിക്കുന്നത്‌ ഏറെ സന്തോഷകരമാണെന്നും ആഞ്ജലീന ജൂലി പറഞ്ഞു നിര്‍ത്തുന്നു….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.