കൊച്ചി: ജന്മഭൂമിയുടെ അമൃതം മലയാളം പദ്ധതി കലൂര്‍ അശോക റോഡിലുള്ള എസിഎസ് സ്കൂളില്‍ ആരംഭിച്ചു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ടി.ആര്. രതീഷ് അമൃതം മലയാളത്തെക്കുറിച്ച് ആമുഖപ്രഭാഷണം നടത്തി. ഓള് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം. ബി. സത്യന്, സ്കൂള്‍ ലീഡര്‍ സുരാജ്, പുനിത എന്നിവര്‍ക്ക് സത്യന് സ്പോണ്സര് ചെയ്ത ജന്മഭൂമി പത്രത്തിന്റെ ആദ്യ കോപ്പി നല്കി. പ്രിന്‍സിപ്പല്‍ ബാബു കെ. ഇട്ടിരി, വൈസ് പ്രിന്‍സിപ്പല്‍ സോമന്, ഹെഡ്മിസ്ട്രസ് ഉഷാകുമാരി, മാനേജര്‍ പി.ഐ. തമ്പി, അസിസ്റ്റന്റ് മാനേജര്‍ സുന്ദരേശന്, ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍മാരായ സി.പി. ജിജിമോന്, കെ.ഡി. ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: