കാക്കനാട്: എടത്തല ശിവഗിരിയില്‍ ഇടിമിന്നലേറ്റ് പോത്ത് ചത്തു. പതിമൂന്നാം വാര്‍ഡില്‍ കള്ളിക്കാട്ടുകുടി സജീവന്റെ വീട്ടില്‍ വളര്‍ത്തിയ പോത്താണ് ബുധനാഴ്ച രാത്രിയിലെ ഇടിമിന്നലില്‍ ചത്തത്.വീടിനും സാരമായ കേടുപറ്റി. ടിവി ഉള്‍പ്പെടെയുള്ള ഇലക്ട്രിക് ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചു.
സമീപത്തെ പന്ത്രണ്ടോളം വീടുകളിലെ വൈദ്യുത ഉപകരണങ്ങള്‍ക്കും കേടുപാട് പറ്റി. കള്ളിക്കാട്ടുകുടിയില് കെ.ജി. രാജപ്പന്, മാളിയേക്കല്‍ നെല്‍സണ്‍, താന്തോണിമുകള് അശോകന്, ശശീന്ദ്രന് നായര്‍, സജീവന്, കള്ളിക്കാട്ടുകുടി സതീശന്, ഇലഞ്ഞിപ്പള്ളി ബാലന്, ശശി എന്നിവരുടെ വീടുകള്‍ക്കും ഉപകരണങ്ങള്‍ക്കും കേടുപറ്റി. വിവരമറിഞ്ഞ് വാര്‍ഡു മെമ്പര്‍ എം.ജി. കൃഷ്ണന്‍കുട്ടി സ്ഥലത്തെത്തി വില്ലേജ് ആഫിസര്ക്കു അപേക്ഷ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: