Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 512-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2014, 08:22 pm IST
inSamskriti

ഉദ്യത്സ്വാപി ജഗത്വേഷ ശാന്തമേവാവതിഷ്ഠതേ

അനിച്ഛ ഏവ മുകുര: പ്രതിബിംബശതേഷ്വിവ

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ അനന്തമായ ബോധം എല്ലാടവും നിറഞ്ഞിരിക്കുന്നു. അതിനാല്‍ ബോധത്തിന്‌ ബ്രഹ്മാണ്ഡത്തിന്റെ ഒരറ്റത്തുനിന്ന്‌ മറ്റേയറ്റത്തേയ്‌ക്ക്‌ എത്താന്‍ ഇമവെട്ടുന്ന ഞൊടിയിട മതിയാകും. (സമയം എന്ന ഭാവന തന്നെ വേണ്ട എന്നര്‍ത്ഥം.) നീയെന്തു കര്‍മ്മങ്ങളില്‍ വ്യാപൃതനായിരുന്നാലും ഉപാധിരഹിതമായ ആത്മാവില്‍ സുദൃഢനായിരിക്കൂ. അജ്ഞാനത്തിന്റെ സ്വഭാവം എന്തെന്നുവച്ചാല്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ അത്‌ അപ്രത്യക്ഷമാവുന്നു എന്നതാണ്‌. നിരീക്ഷിക്കാനും അറിയാനും ആവുന്നതാണെങ്കില്‍ അതറിവാകും (ജ്ഞാനം). അജ്ഞാനത്തിനു അസ്തിത്വമില്ല എന്ന സ്ഥിതിയ്‌ക്ക്‌ ബോധത്തില്‍ ഭിന്നതയും ഉണ്ടാവുകയില്ലല്ലോ. എകമാണെങ്കിലും അനേകമെന്നപോലെ; ശുദ്ധമെങ്കിലും പങ്കിലമെന്നപോലെ, നിറവുറ്റതെങ്കിലും നിശ്ശൂന്യതയെന്നപോലെ, ചലവും അചലവുമായി, പരിണാമങ്ങളോടു കൂടിയും അല്ലാതെയും, പരമപ്രശാന്തമായും പ്രക്ഷുബ്ദമായും, അസ്തിത്വമുള്ളതായും ഇല്ലാത്തതായും, ചൈതന്യവത്തായും ജഡമായും, ആത്മാവായും അനാത്മാവായും, ആത്മാവായും വിഷയമായും, ശാശ്വതമായും ക്ഷണഭംഗുരമായും, അറിയാവുന്നതെന്നു തോന്നുന്ന അറിവായും അല്ലാതെയും, തമസ്സ്‌ മൂടിയിരിക്കുന്നു എന്നനുമാനിക്കുന്നതായും അല്ലാതെയും, എല്ലാമെല്ലാം സത്താണെങ്കിലും ദൃശ്യമല്ലാതെയും ബ്രഹ്മം നിലകൊള്ളുന്നു. അത്‌ മാത്രമേയുള്ളു.

അനന്തതയ്‌ക്ക്‌ ഉപാധികളില്ലാത്തതിനാല്‍ അതിനെ എവിടെയെങ്കിലും കണ്ടെത്തുക അസാദ്ധ്യം. അതില്‍ കര്‍ത്താവ്‌, കര്‍മ്മം, കാര്യം, കാരണം, എന്നിത്യാദി വിഭജനങ്ങള്‍ ഇല്ല. അത്‌ എല്ലാമെല്ലാമായി എല്ലായിടത്തും എല്ലാക്കാലത്തും നിലകൊള്ളുന്നു. അത്‌ അദൃശ്യമെങ്കിലും നിന്റെ തൊട്ടുമുന്നിലുണ്ട്‌. അതില്‍ ബോധജഡ ഭിന്നതയില്ല. ഞാന്‍, ഞാനില്ല, മറ്റാരെങ്കിലും ഉണ്ടെങ്കില്‍ അത്‌, എല്ലാം ഞാന്‍ തന്നെയാണ്‌.

ബ്രഹ്മാണ്ഡങ്ങള്‍ അനന്താവബോധത്തില്‍ പ്രത്യക്ഷമാവുന്നുവെങ്കിലും അത്തരം വിഭജനങ്ങള്‍ സാദ്ധ്യമല്ല. ഉദ്ദേശലക്ഷ്യങ്ങളൊന്നുമില്ലാതെ ബോധം തന്നെ കാണണമെന്നുറച്ചെന്നപോലെ സ്വയം കണ്ണാടിയായി മാറി അതില്‍ അനവരതം പ്രതിഫലിക്കുകയാണ്‌. അങ്ങിനെ ശുദ്ധസത്വത്തിന്റെ പ്രതിഫലനമെന്നോണം വിശ്വം വികസ്വരമാവുന്നു. അനന്തമായ ബോധം തന്നെയാണ്‌ ലോകം. എല്ലാ വസ്തുക്കളും വിഷയങ്ങളും അതില്‍ ഉയരുന്നു, പ്രോജ്വലിക്കുന്നു, ഒടുവില്‍ അതില്‍ത്തന്നെ വിലയനം പ്രാപിക്കുന്നു. ലോകം ഒരു കാന്‍വാസിലെ ചിത്രപടമാണ്‌.

ബോധമാണതെഴുതാന്‍ എടുത്ത നിറമില്ലാത്ത ചായം. വസ്തുക്കള്‍ സൃഷ്ടി സംഹാരങ്ങള്‍ക്ക്‌ വിധേയമാണ്‌. എന്നാല്‍ ബോധം ശാശ്വതവും ഉപാധിരഹിതവുമാണ്‌. ആയിരക്കണക്കിന്‌ ലോകങ്ങള്‍ ബോധത്തില്‍ ഉയരുന്നുവെങ്കിലും അത്‌ പ്രശാന്തമാണ്‌. കാരണം അതില്‍ സൃഷ്ടിവാഞ്ഛയില്ല. കണ്ണാടിയില്‍ എത്രതന്നെ പ്രതിഫലനങ്ങള്‍ ഉണ്ടായാലും അവയതിനെ ബാധിക്കാത്തതുപോലെയാണത്‌. അനന്തബോധമാണ്‌ അനിച്ഛാപൂര്‍വ്വം, ലോകത്തിന്റെ കാരണവും അകാരണവും ആയിരിക്കുന്നത്‌. ഇനിയും അതങ്ങിനെതന്നെ ആയിരിക്കുകയും ചെയ്യും. ബോധം കണ്ണ്‌ തുറക്കുമ്പോള്‍ ലോകം ഉണര്‍ന്നുയരുന്നു. അത്‌ കണ്ണടയ്‌ക്കുമ്പോള്‍ ലോകം അപ്രത്യക്ഷമാവുകയും ചെയ്യുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.