കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാ ബികോം അവസാന വര്‍ഷ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ത്തിയ കേസില്‍ എട്ട് പേര് കോഴിക്കോട് കുന്ദമംഗലം പൊലീസിന്റെ കസ്റ്റഡിയില്‍. വൈസ്ചാന്‍സിലറുടെ പരാതിയിലാണ് കുന്ദമംഗലം പൊലീസ് കേസ്സെടുത്തത്.
നരിക്കുനിയിലെ ഒരു പ്രമുഖ സ്വാശ്രയ കോളേജാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ബികോം അവസാന വര്ഷപരീക്ഷക്കിടെ കോപ്പിയടിച്ച രണ്ട് വിദ്യാര്‍ത്ഥികളില്‍ നിന്ന് കിട്ടിയ സൂചന പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതായി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: