മനുഷ്യന്‍ എല്ലായ്പോഴും പ്രാണാര്‍പ്പണം ചെയ്തും പരോപകാരം ചെയ്യണമെന്ന് ഞങ്ങളുടെ ശാസ്ത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വേറൊരാളെ സഹായിക്കാന്‍വേണ്ടി, അയാളുടെ ജീവനെ രക്ഷിക്കുവാനായി, ഒരാള്‍ പട്ടിണി കിടന്നു മരിച്ചാലും തരക്കേടില്ല, അതു നന്ന്; പോരാ, അങ്ങനെ ചെയ്യേണ്ടത് മനുഷ്യന്റെ കടമയാണെന്നു കൂടി കരുതപ്പെടുന്നു.
ഈ ആദര്‍ശം അങ്ങേയറ്റംവരെ പാലിക്കാന്‍ ബ്രാഹ്മണന്‍ നിര്‍ബന്ധനാണ്. തങ്ങളുടെ അവസാനത്തെ ആഹാരവും ഒരു പിച്ചക്കാരനു കൊടുത്തിട്ട് പട്ടിണി കിടന്നു മരിച്ച ഒരു കൊച്ചു കുടുംബത്തിന്റെ പ്രാണത്യാഗത്തെ പാടുന്ന സുന്ദരമായ ഒരു പഴയ കഥ മഹാഭാരതത്തില്‍ പറഞ്ഞിട്ടുള്ളത്, ആ സാഹിത്യവുമായി പരിചയമുള്ളവര്‍ക്ക് ഓര്‍മ്മയുണ്ടായിരിക്കും. ഇത് ഒരത്യുക്തിയല്ല, എന്തെന്നാല്‍ അത്തരം സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. എന്റെ ഗുരുനാഥന്റെ മാതാപിതാക്കന്മാരുടെ സ്വഭാവവും ഏതാണ്ടിതുപോലുള്ളതായിരുന്നു. അവര്‍ തീരെ പാവങ്ങള്‍, എന്നിരുന്നാലും ആ അമ്മ ഒരു പാവപ്പെട്ടവനെ ഊട്ടാന്‍വേണ്ടി, മുഴുപ്പട്ടിണി കിടന്ന നാളുകള്‍ വിരളമല്ല. അവരുടെ മകനായിട്ടാണ് ഈ പൈതല്‍ പിറന്നത്, ശൈശവം മുതലേ ഒരു അസാധാരണ ബാലനായിരുന്നു അവിടുന്ന്, പിറന്നതുമുതല്‍ പൂര്‍വജന്മസ്മരണയുണ്ടായിരുന്നു; താനെന്തിനായിട്ടാണ് ഈ ലോകത്തിലേക്കു വന്നതെന്ന കാര്യവും നിശ്ചയമുണ്ടായിരുന്നു. ആ ഉദ്ദേശ്യസിദ്ധിക്കായി സകല കഴിവുകളും ഉപയോഗിക്കുകയും ചെയ്തു.
– സ്വാമി വിവേകാനന്ദന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: