Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 511-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2014, 07:37 pm IST
in Samskriti

ബ്രഹ്മൈവാഹം ജഗച്ചാത്ര കുതോ നാശസമുദ്ഭവ്‌

അതോ ഹര്‍ഷവിഷാദാനാം കിംത്വേവ കഥമാസ്പദം

വസിഷ്ഠന്‍ തുടര്‍ന്നു: ജീവിതത്തിലെ സുഖദുഖങ്ങള്‍ക്ക്‌ ഉന്മൂലനം വരുത്താന്‍ കഴിയുന്ന വസ്തു സംഹരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അങ്ങിനെ ഉന്മൂലനം വരാത്ത വസ്തുവിന്‌ നാശമില്ല. ആത്മീയതയുടെ ആകെത്തുക ഇതാണ്‌. ആശകള്‍ ഉള്ളവന്‌ അഭികാമ്യവും അനഭികാമ്യവുമായ അനുഭവങ്ങള്‍ സഹജം. അത്തരം അനുഭവങ്ങളുടെ പീഡകളില്‍ നിന്നും രക്ഷ നേടണമെങ്കില്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളു ആശകളെ ഒഴിവാക്കുക. പരമാത്മാവില്‍ ഞാന്‍, ലോകം എന്നിവയുടെ അസ്തിത്വത്തെപ്പറ്റി യാതൊരുവിധ ഭ്രമചിന്തകളുമില്ല. ശുദ്ധശൂന്യമായ പരമപ്രശാന്തതയില്‍ ആരാണീ ഭാവാവിഷ്കാരങ്ങള്‍ ഉണ്ടാക്കി ആരോപിച്ചത്‌?

സ്തവത്തില്‍ ഞാനോ, ലോകമോ, ബ്രഹ്മമോ ഇല്ല. ഇവയെല്ലാം വെറും വാക്കുകളുടെ ഉദീരണങ്ങള്‍ മാത്രം. പരമസത്തയായ പ്രശാന്തത മാത്രമാണ്‌ ഉണ്മ. ഇത്‌ ഏകമായ സത്തയാകയാല്‍ അതില്‍ ഭിന്നതകളില്ല. കര്‍ത്താവില്ല, അനുഭവിക്കാന്‍ ആരുമില്ല. പഠന സ്കര്യത്തിനായി വാക്കുകളും നിര്‍വചനങ്ങളും രൂപീകരിച്ചു എന്ന്‌ മാത്രം. ആത്മാവ്‌ മാത്രമാണ്‌ സത്യം. അതുമാത്രമേയുള്ളൂ. അടുത്തടുത്ത്‌ കിടന്നുറങ്ങുന്ന രണ്ടുപേരുടെ ഉള്ളില്‍ ഉദിക്കുന്ന സ്വപ്നദൃശ്യങ്ങള്‍ വെവ്വേറെ ആയിരിക്കുന്നതുപോലെ, അവ പരസ്പരം സംവദിക്കുക അസാദ്ധ്യമായിരിക്കുന്നതുപോലെ, ഒരുവന്റെ ആന്തരാനുഭവം തികച്ചും വ്യക്തിപരവും അനന്യവും ആയിരിക്കും. തീര്‍ച്ചയായും അനന്താവബോധത്തിന്‌ വിശ്വത്തിലെ എല്ലാത്തിനെപ്പറ്റിയും അറിവുണ്ടാവും. ഞാനാണ്‌ ആ ബോധം. ലോകം, ലോകത്തിലെ എല്ലാം. ഞാന്‍ അവയില്‍ നിന്ന്‌ വേറിട്ട ഒന്നല്ല. ഒരേയൊരാത്മാവാണ്‌ അവിദ്യയാല്‍ പലതായി കാണപ്പെടുന്നത്‌.

പരമസൂക്ഷ്മമാകയാല്‍ ആത്മാവ്‌ അതിന്റെ നിജഭാവത്തില്‍ കാണപ്പെടുന്നില്ല. ആത്മാവ്‌ തന്റെയുള്ളില്‍ വിശ്വത്തെ അതിനു നിയതമായ രൂപഭാവങ്ങളുണ്ടെന്ന മട്ടില്‍ ദര്‍ശിക്കുകയാണ്‌. വാസ്തവത്തില്‍ നാമരൂപരഹിതമാണത്‌. സചേതനമെന്നും അചേതനമെന്നും ഉള്ള തരംതിരിവ്‌ വാസ്തവത്തില്‍ ഉള്ളതല്ല. അതും സാധകന്‌ പഠനസ്കര്യത്തിനായി ഉണ്ടാക്കിയ പദ സമുച്ചയങ്ങളത്രേ. തികച്ചും ആകസ്മികമായി കാകതാലീയ ന്യായത്തിലാണ്‌ (കാക്ക വന്നിരിക്കുന്നതും പനമ്പഴം വീഴുന്നതും തമ്മില്‍ കാരണബന്ധമൊന്നുമില്ല എന്ന ന്യായം) ബ്രഹ്മത്തില്‍ ഞാന്‍ എന്ന ഭാവം അങ്കുരിക്കുന്നത്‌. വാസ്തവത്തില്‍ ഞാന്‍ സത്യം, ഞാന്‍ ബ്രഹ്മം, ലോകം ബ്രഹ്മമാകുന്നു, ആദിമധ്യാന്തങ്ങള്‍ ഒരിക്കലും സത്യമല്ലാത്ത സംജ്ഞകളാണ്‌. പിന്നെയെന്തിനാണ്‌ ആനന്ദിക്കുന്നതും ആകുലപ്പെടുന്നതും? ഈശ്വരന്‍ സര്‍വ്വശക്തനായതിനാല്‍ ചിലത്‌ സചേതനമായും മറ്റുചിലത്‌ അചേതനമായും കാണപ്പെടുന്നു. എന്നാല്‍ ബ്രഹ്മത്തില്‍ അത്തരം ഭിന്നതകള്‍ ഒന്നുമില്ല.സൃഷ്ടി ഭഗവാന്റെ ഒരവയവമാണോ എന്ന്‌ തോന്നും. അതില്‍ കാര്യകാരണ ബന്ധവും തോന്നുന്നു. എന്നാല്‍ ഇതൊന്നും സത്യമല്ല. കാരണം ബ്രഹ്മത്തില്‍ പ്രകൃതി എന്ന്‌ തിരിച്ചു പറയാവുന്ന ഒന്നും ഇല്ല. ദ്വന്ദ്വാത്മകമായ അനുഭവവും നിലനില്‍പ്പും ബന്ധനമാണ്‌. അതില്‍ നിന്നുള്ള മോചനമാണ്‌ മോക്ഷം. അത്തരം അനുഭവങ്ങളെ നിരാകരിക്കാന്‍ കഴിഞ്ഞാല്‍പ്പിന്നെ വിഷയവിഷയീവിഷയീകരണം എന്നീ ത്രിപുടികള്‍ ഇല്ലാതായി.ബോധത്തിലെ ചലനമാണ്‌ സൃഷ്ടി. എന്നാല്‍ ആ ചലനംതന്നെ മിഥ്യയാണെന്ന്‌ കാണുമ്പോള്‍ അതാണ്‌ നിര്‍വാണം. ബ്രഹ്മം ഉപാധികളില്ലാത്ത പരിണാമവിധേയമല്ലാത്ത ഉണ്മയാണ്‌. വിശ്വം അവിച്ഛിന്നമായ പരബ്രഹ്മമാകുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.