മൂവാറ്റുപുഴ: ഹൈറേഞ്ച് സംരക്ഷണ സമിതി പ്രവര്‍ത്തിക്കുന്നത് വിദേശ ഫണ്ട് കൈപ്പറ്റിയാണെന്ന് പി.ടി. തോമസ് പറഞ്ഞു. യുഎസ് എയ്ഡ് എന്ന വിദേശ ഏജന്‍സിയില്‍ നിന്നും ഒരു ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് നാലേമുക്കാല്‍ കോടി രൂപ കൈപ്പറ്റിയതിന്റെ രേഖകള്‍ ഉണ്ട്. ഈ തുക വ്യാജ പ്രചരണങ്ങള്‍ക്കായി ഉപയോഗിച്ചു. കേന്ദ്ര ഗവണ്മെന്റിന്റേയും ജില്ല പ്ലാനിംഗ് ഓഫീസ് എന്നിവയില്‍ നിന്നും പരിസ്ഥിതി സംരക്ഷണത്തിനായി അനുവദിച്ച പണം വകമാറ്റി ചെലവഴിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കാര്യമായ അന്വേഷണങ്ങള്‍ നടത്തണമെന്ന് പി.ടി. തോമസ് വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ ഗവണ്മെന്റ് ക്രിമിനല്‍ കേസെടുക്കണം. ഭൂമി കയ്യേറ്റ മാഫിയകള്‍, പാറമടലോബികള്, വനം കൊള്ളക്കാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ഹൈറേഞ്ച് സംരക്ഷണസമിതി പ്രവര്‍ത്തിച്ചത്. കസ്തൂരിരംഗന്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടുകളുടെ മറവില്‍ കോടികളുടെ ഭൂമി കച്ചവടം, മരക്കച്ചവടം എന്നിവ നടന്നിട്ടുണ്ട്. ഇവയ്ക്ക് ഹൈറേഞ്ച് സംരക്ഷണസമിതിയംഗങ്ങളുമായി ബന്ധമുണ്ട്. തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി രാഷ്ട്രീയ ധ്രൂവീക്കരണം ഉണ്ടാക്കാനും ചിലരുടെ വ്യക്തി താല്പര്യം സംരക്ഷിക്കാനും വേണ്ടിയാണ് സംരക്ഷണസമിതി നിലകൊണ്ടത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യജ പ്രചരണങ്ങള്‍ നടത്തി ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിച്ചത് ഇതിന് തെളിവാണ്.
ഇടുക്കിയില്‍ 7500ഓളം കുടുംബംഗങ്ങള്‍ക്ക് പട്ടയം നല്കാന് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഹൈറേഞ്ച് സംരക്ഷണസമിതിക്ക് വേണ്ടി റോഷി അഗസ്റ്റ്യന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വന്ന പറഞ്ഞ പ്രകാരമാണ് അതില്‍ നിന്നും മന്ത്രി അടൂര്‍ പ്രകാശ് പിന്നോക്കം പോയത്. അത് നടന്നിരുന്നെങ്കില്‍ ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോല്ക്കുകയില്ലായിരുന്നു. കബിളിപ്പിക്കപ്പെട്ടുയെന്ന് തന്നെ മന്ത്രി അടൂര്‍ പ്രകാശ് നേരിട്ട് വിളിച്ച് പറഞ്ഞിട്ടുണ്ടെന്ന് പി.ടി. തോമസ് വ്യക്തമാക്കി. താന്‍ ചത്താല്‍ ആ സ്ഥാനം കയ്യടക്കാമെന്ന് കരുതിയിരുന്ന കോഗ്രസ്സിലെ ചിലരും വ്യാജ പ്രചരണങ്ങള്‍ കൂട്ട് നിന്നു.
സുജിത്ത് വല്ലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: