ന്യൂദല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനം നടത്തും. ജൂണ്‍ 25 മുതല്‍ നടത്തുന്ന മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ രാജ്യത്തെ ബംഗ്ലാദേശിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ഭരണ മാറ്റത്തിനുശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍നിന്നും ഒരു മന്ത്രി ധാക്കയിലേക്ക് യാത്രതിരിക്കുന്നത്. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, പ്രധാനമന്ത്ര ഷെയ്ക് ഹസീന, വിദേശകാര്യമന്ത്രി എ.എച്ച്.മഹ്മൂദ് അലി എന്നിവരുമായി സുഷമ കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്.
ബംഗ്ലാദേശ് പ്രധാന പ്രതിപക്ഷ നേതാവും ബിഎന്‍പിയുടെ ചെയര്‍പേഴ്സണ്‍ ഖാലിദ സിയയുമായി സുഷമ കൂടിക്കാഴ്ച നടത്തും.
നരേന്ദ്രമോദി സര്‍ക്കാരിന്റെ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സുഷമയുടെ ധാക്ക സന്ദര്‍ശനം. മെയ് 26 ന് നടന്ന പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കും സാര്‍ക്ക് നേതാക്കളെയെല്ലാം ക്ഷണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: