ആലുവ: അനാഥാലയങ്ങളുടെ മറവില്‍ നടത്തുന്ന തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് ലാത്തിചാര്ച്ച് നടത്തിയതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ആലുവ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ബിജെപി ഓഫിസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് റെയില്വേസ്റ്റേഷന് സ്ക്വയറില്‍ ബിജെപി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എം.എം.ഗോപി ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് ദിനില്‍ ദിനേശ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ആലുവ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. പി.ഹരിദാസ്, യുവമോര്‍ച്ച മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് മുതിരക്കാട്, മിഥുന് ചെങ്ങമനാട്, രാഗേഷ് കുന്നത്തേരി, രൂപേഷ് പെയ്യാട്ട്, ദിനില്‍ നൊച്ചിമ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: