കൊച്ചി: വൈക്കം റോഡ് കണ്ണന്കുളത്തര-ശ്രീനിവാസ കോവില്‍ റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായിട്ടും മഴക്കാലത്ത് റോഡ് ടാര്‍ ചെയ്തതില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധം വിജിലന്‍സ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി ടൗണ്‍ ഏരിയ കമ്മറ്റി പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു.
മഴയത്ത് ടാര്‍ ചെയ്യുന്നത് തുടര്‍ന്നിട്ടും അതു നിര്‍ത്തിവെപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ചെറുവിരല്‍ പോലും അനക്കിയില്ലെന്ന് ഉപരോധസമരം ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന കമ്മറ്റി അംഗം കെ.പി.സുബ്രഹ്മണ്യന് പറഞ്ഞു. ശ്രീനിവാസ കോവില്‍ റോഡ് അത്തച്ചമയത്തിന് ഏഴ് ലക്ഷം മുടക്കി റിപ്പയര്‍ ചെയ്ത് രണ്ട് ദിവസംകൊണ്ട് റോഡ് പൂര്‍വാധികം മോശമായിട്ടും മുനിസിപ്പാലിറ്റി കരാറുകാരന് തുക മുഴുവനും പാസ്സാക്കി കൊടുത്തു. റോഡുമായി ബന്ധപ്പെട്ട കൗണ്‍സിലര്‍മാരുടെ ഒപ്പുപോലും മേടിക്കാതെയാണ് ചെയര്മാന് കരാറുകാരന് തുക പാസ്സാക്കി കൊടുത്തത്. ഈ റോഡ് വീണ്ടും മഴയത്ത് ടാര്‍ ചെയ്യുന്നത് ഇതുവഴി നിരവധി തവണ വീട്ടിലേക്കും ഓഫീസിലേക്കും ദിവസേന യാത്ര ചെയ്യുന്ന ചെയര്മാന് കുറ്റകരമായ മൗനം പാലിക്കുകയാണ് ചെയ്തതെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് വി.ആര്.വിജയകുമാര്‍ ആരോപിച്ചു. സംസ്ഥാന സമിതിയംഗം യു.മധുസൂദനന്, കെ.വി.സുനില്‍കുമാര്‍, പി.വി.പ്രേംകുമാര്‍, ടി.ആര്.പ്രഭാകരന് തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ ആര്.ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.ജി.രഞ്ജിത്ത് സ്വാഗതവും കെ.എസ്.സുജിത്ത് നന്ദിയും പറഞ്ഞു. പ്രകടനത്തിന് ടി.കെ.സലിന്, സി.രാജേന്ദ്രന്, അനിത്, ശ്രീകാന്ത്, അനില്‍കുമാര്‍, എ.ടി.മഹേഷ്, ബി.ബി.അനില്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: