ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി രാജ്യസഭയുടെ ഭരണകക്ഷി നേതാവാകും കോണ്‍ഗ്രസിന്റെ ഗുലാം നബി ആസാദ് പ്രതിപക്ഷനേതാവാകുമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പറഞ്ഞു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവിന്റ സ്ഥാനത്തേയ്ക്ക് ജമ്മു-കാശ്മൂരില്‍ നിന്നുള്ള ആസാദിന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നു.
രണ്ടാം യുപിഎ സര്‍ക്കാരിലെ മറ്റൊരു നേതാവായ ആനന്ദ് ശര്‍മ്മയാണ് പ്രതിപക്ഷ ഉപനേതാവ്. 10 ശതമാനം അംഗങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രതിപക്ഷ പദവി ലഭിക്കുകയുള്ളൂ. അതിനാലാണ് കോണ്‍ഗ്രസ് 67 പേരുകള്‍ നിര്‍ദ്ദേശിച്ചത്. കോണ്‍ഗ്രസിന്റെ കര്‍ണ്ണാടകയിലെ ദളിത് നേതാവായ മല്ലികാര്‍ജ്ജുന ഖാര്‍ഗേയാണ് ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, പഞ്ചാബിന്റെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങാണ് പ്രതിപക്ഷ ഉപനേതാവ്. ജമ്മു-കാശ്മീരിലെ ഉധംപൂര്‍ മണ്ഡലത്തില്‍ ആസാദ് മത്സരിച്ച് 60,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുതിര്‍ന്ന രാജ്യസഭാ അംഗവുമാണ്. കോണ്‍ഗ്രസ് ലോക്സഭയിലെ ചീഫ് വിപ്പിനെയും മറ്റ് വിപ്പുമാരുടെയും പേരുകള്‍ പ്രഖ്യപിച്ചിരുന്നു. ജ്യോതിരാദിത്യാ സിന്ധ്യയാണ് ചീഫ് വിപ്പ്, ദീപേണ്ടര് ഹൂഡ, കെ.സി. വേണുഗോപാല്‍ എന്നിവരാണ് മറ്റ് വിപ്പുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: