ചെന്നൈ: മുന്‍ ടെലികോം മന്ത്രി ദയാനിധിമാരന്, സണ്‍നെറ്റ്വര്‍ക്ക് എം.ഡി. കലാനിധി മാരന് എന്നിവരെ സിബിഐ ഉടന്‍ ചോദ്യം ചെയ്യും.
സണ്‍നെറ്റ്വര്‍ക്കിന്റെ പരിപാടികള്‍ക്കുവേണ്ടി 2007-ല്‍ 323 ഹൈ-സ്പീഡ് ബിഎസ്എന്‍എല്‍ കേബിളുകള്‍ നിയമവിരുദ്ധമായി ശേഖരിച്ചു എന്നതാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് സിബിഐ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദയാനിധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നാലംഗ സിബിഐ സംഘമായിരിക്കും മാരന് സഹോദരന്മാരെ ചോദ്യം ചെയ്യുക.
സണ്‍ പിക്ചേഴ്സിന്റെ സിഇഒ ഹന്സ്രാജ് സക്സേന, ശരത്കുമാര് എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് വിധേയരാക്കിയിരുന്നു. സണ്‍നെറ്റ്വര്‍ക്കിന്റെ ചാനലുകളായ ഉദയ, ജെമിനി എന്നിവയുടെ തലവന്മാരു കൂടിയാണ് സക്സേനയും ശരത്കുമാറും. നിയമവിരുദ്ധമായി കേബിളുകള്‍ വലിച്ചതുവഴി ബിഎസ്എന്‍എലിന് ഉണ്ടായ നഷ്ടത്തിന്റെ കണക്കുകളേക്കുറിച്ച് ചാനല്‍ തലവന്മാരോട് സിബിഐ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. അനധികൃതമായി കേബിളുകള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന കാര്യം തനിക്കറിയില്ലെന്നാണ് സക്സേന ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍മാരായ കെ.ബി. ബ്രഹ്മദത്തന്, എം.പി. വേലുസ്വാമി, സണ്‍നെറ്റ്വര്‍ക്ക് ടെക്നിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ എസ്.കെ.കണ്ണന്, ബിഎസ്എന്‍എല്‍ ജീവനക്കാര്‍ എന്നിവരേയും ചോദ്യം ചെയ്തിരുന്നു.
നിയമവിരുദ്ധമായി കേബിളുകള്‍ വലിച്ചതുമായി ബന്ധപ്പെട്ട് എല്ലാ തെളിവുകളും ഇതിനോടകം സിബിഐ ശേഖരിച്ചു കഴിഞ്ഞു. 2011-മുതലാണ് സിബിഐ കേസ് അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: