Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫ്രാന്‍സിന്‌ എട്ട്‌ ഗോള്‍ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2014, 08:56 pm IST
inSports

പാരീസ്‌: ലോകകപ്പിന്‌ മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഫ്രഞ്ച്‌ പട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.
മറുപടിയില്ലാത്ത എട്ട്‌ ഗോളുകള്‍ക്ക്‌ ജമൈക്കയാണ്‌ ഫ്രാന്‍സിന്‌ മുന്നില്‍ മുട്ടുകുത്തിയത്‌. പരിക്കേറ്റ്‌ പുറത്തായ സൂപ്പര്‍താരം ഫ്രാങ്ക്‌ റിബറിയുടെ അഭാവത്തില്‍ കരിം ബെന്‍സേമ, ബ്ലെയ്സ്‌ മാറ്റ്യുഡി, ഗ്രീസ്മെന്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ്‌ ഫ്രഞ്ച്‌ പടക്ക്‌ അവസാന പോരാട്ടത്തില്‍ ഗംഭീര വിജയം നേടിക്കൊടുത്തത്‌. മൂന്നുതാരങ്ങളും രണ്ട്‌ ഗോളുകള്‍ വീതം സ്വന്തമാക്കി.

മത്സരത്തിന്റെ 17-ാ‍ം മിനിറ്റിലാണ്‌ ഫ്രാന്‍സ്‌ ആദ്യഗോള്‍ നേടിയത്‌. ഒളിവര്‍ ഗിറൗഡ്‌ തലകൊണ്ട്‌ ചെത്തിയിട്ടുകൊടുത്ത പന്ത്‌ ക്ലോസ്‌ റേഞ്ചില്‍ നിന്ന്‌ യോഹന്‍ കബായെ വലംകാലുകൊണ്ട്‌ ജമൈക്ക വലയിലെത്തിക്കുകയായിരുന്നു. രണ്ട്‌ മിനിറ്റിനുശേഷം ഫ്രാന്‍സ്‌ രണ്ടാം ഗോളും നേടി. കരിം ബെന്‍സേമയുടെ പാസ്‌ സ്വീകരിച്ച്‌ ബോക്സിന്‌ പുറത്തുനിന്ന്‌ ബ്ലെയ്സ്‌ മാറ്റ്യൂഡി പായിച്ച ഇടംകാലന്‍ ഷോട്ട്‌ വലയില്‍ കയറി. പിന്നീട്‌ 37-ാ‍ം മിനിറ്റിലാണ്‌ ഫ്രഞ്ച്‌ പട മൂന്നാം ഗോള്‍ സ്വന്തമാക്കിയത്‌. മാത്യു വാല്‍ബുനേയുടെ പാസില്‍ നിന്ന്‌ കരിം ബെന്‍സേമ ബോക്സിന്റെ ഇടതുവശത്തുനിന്ന്‌ പായിച്ച ഷോട്ടാണ്‌ ജമൈക്കന്‍ വലയില്‍ കയറിയത്‌. തൊട്ടുപിന്നാലെ ഒളിവര്‍ ഗിറൗഡിന്റെ ഷോട്ട്‌ ജമൈക്കന്‍ ഗോളി കുത്തിയകറ്റി. ആദ്യപകുതിയില്‍ ഫ്രാന്‍സ്‌ 3-0ന്‌ മുന്നിട്ടുനിന്നു.

രണ്ടാം പകുതിലാണ്‌ ഫ്രാന്‍സ്‌ കൂടുതല്‍ ആക്രമണകാരികളായത്‌. അഞ്ച്‌ ഗോളുകളാണ്‌ അവര്‍ എതിര്‍ പോസ്റ്റില്‍ അടിച്ചുകയറ്റിയത്‌. 53-ാ‍ം മിനിറ്റില്‍ കരിം ബെന്‍സേമയുടെ പാസില്‍ നിന്ന്‌ ഒളിവര്‍ ഗിറൗഡ്‌ ഫ്രാന്‍സിനായി നാലാം ഗോള്‍ നേടി. പിന്നീട്‌ പാട്രിക്‌ എവ്‌റയും ഒളിവര്‍ ഗിറൗഡും റാഫേല്‍ വാര്‍നെയും അവസരങ്ങള്‍ പാഴാക്കിയ ശേഷം 63-ാ‍ം മിനിറ്റില്‍ ഫ്രഞ്ച്‌ പട അഞ്ചാം ഗോളും സ്വന്തമാക്കി. ബ്ലെയ്സ്‌ മാറ്റ്യൂഡിയുടെ പാസ്‌ സ്വീകരിച്ച്‌ ബെന്‍സേമയാണ്‌ തന്റെ രണ്ടാം ഗോളും ടീമിന്റെ അഞ്ചാം ഗോളും നേടിയത്‌. രണ്ട്‌ മിനിറ്റിനുശേഷം ആറാം ഗോളും ഫ്രാന്‍സ്‌ നേടി. പാട്രിസ്‌ എവ്‌റയുടെ പാസില്‍ നിന്ന്‌ ബ്ലെയ്സ്‌ മാറ്റ്യൂഡിയാണ്‌ ലക്ഷ്യം കണ്ടത്‌. പിന്നീട്‌ 77, 89 മിനിറ്റുകളില്‍ പകരക്കാരനായി ഇറങ്ങിയ ഗ്രിസ്മെനും രണ്ട്‌ തവണ ലക്ഷ്യം കണ്ടതോടെ ഫ്രാന്‍സിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. ഗ്രൂപ്പ്‌ ഇയില്‍ ഹോണ്ടുറാസ്‌, സ്വിറ്റ്സര്‍ലന്റ്‌, ഇക്വഡോര്‍ എന്നിവരുമായാണ്‌ ഫ്രാന്‍സ്‌ ലോകകപ്പില്‍ കളിക്കുക. ഫ്രാന്‍സിന്റെ ആദ്യ പോരാട്ടം 15ന്‌ ഹോണ്ടുറാസുമായാണ്‌.

മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ കരുത്തരായ ഇറാന്‍ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ ട്രിനിഡാഡ്‌ ആന്റ്‌ ടുബാഗോയെ പരാജയപ്പെടുത്തി. തുടര്‍ച്ചയായ മൂന്ന്‌ സമനിലകള്‍ക്കുശേഷം ഇറാന്റെ ആദ്യ വിജയമാണിത്‌. മറ്റൊരു മത്സരത്തില്‍ അല്‍ബേനിയ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ സാന്‍മരിനോയെ കീഴടക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.