സാവോപോളോ: അമേരിക്കന്‍ ഗായിക ജെന്നിഫര്‍ ലോപ്പസ് ബ്രസീല്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല. ഫിഫയാണ് ഇക്കാര്യം അറിയച്ചത്.
എന്നാല്‍ ജെന്നിഫര്‍ ലോപ്പസ് ചടങ്ങില്‍ പങ്കെടുക്കാത്തതിന്റെ കാരണം ഫിഫ വ്യക്തമാക്കിയിട്ടില്ല. അതേസമയം ലോകകപ്പിന്റെ ഔദ്യോഗിക ഗാനത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കം കാരണമാണ് ലോപ്പസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഒൗദ്യോഗികഗാനമായ വീ ആര് വണ്ണിന് വേണ്ടത്ര ജനശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചിട്ടില്ല എന്നതും ലോപ്പസിന്റെ പിന്മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ ഔദ്യോഗികഗാനമായ വാക്കാ… വാക്കാ സൂപ്പര്‍ ഹിറ്റാക്കിയ ഷക്കീറ ഇത്തവണ ബ്രസീല്‍ ലോകകപ്പിനായി സ്വന്തം നിലയില്‍ ഒരു ഗാനം ഇറക്കിയിട്ടുണ്ട്. ഇത് വന്‍ ഹിറ്റുമാണ്.
ജൂണ്‍ പന്ത്രണ്ടിന് സാവോപോളോയില്‍ ബ്രസീല്‍-ക്രൊയേഷ്യ മത്സരത്തിന് മുന്‍പ് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജെന്നിഫര്‍ ലോപ്പസിന്റെ അഭാവത്തില്‍ അമേരിക്കന്‍ സംഗീതജ്ഞന് പിറ്റ്ബുളും ബ്രസീലിയന്‍ ഗായിക ക്ലോഡിയ ലെറ്റയുമാണ് ലോകകപ്പിന്റെ ഔദ്യോഗികഗാനമായ ‘വീ ആര് വണ്‍’ ആലപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: