മിയാമി: കാനറികളുടെ രാജ്യത്തേക്ക് ഫുട്ബോള്‍ മാമാങ്കത്തിനെത്തിയ ഇംഗ്ലണ്ട് യുവനിരയെ കണ്ട് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും മിഡ്ഫീല്‍ഡ് ജനറലുമായ ഡേവിഡ് ബെക്കാമിന് ആശ്ചര്യം. മിയാമിയിലെ ചില മാധ്യമപ്രവര്‍ത്തകരോടാണ് ബെക്കാം തന്റെ ആശ്ചര്യം മറച്ച് വയ്ക്കാതെ വെളിപ്പെടുത്തിയത്.
ജംഗ്ലണ്ട് മാനേജര്‍ റോയ് ഹോഡ്ഗ്സണ്‍ തെരഞ്ഞെടുത്ത യുവനിരയെ കണ്ട് സന്തോഷമുണ്ടെന്നും ലോകകപ്പില്‍ അണിനിരക്കുന്ന ഇവരില്‍ യാതൊരു വിധത്തിലുള്ള അപാകതയും ഉള്ളതായി കരുതുന്നില്ലെന്നും ബെക്കാം വ്യക്തമാക്കി. ഇംഗ്ലണ്ട് യുവനിരയില്‍ മികച്ച കഴിവുള്ളവരുണ്ട്. ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് മികച്ച പരിശീലനം ലഭിച്ച താരങ്ങളാണെന്നും ബെക്കാം കൂട്ടിച്ചേര്‍ത്തു.
മികച്ച കഴിവുള്ള ചില താരങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് ബെക്കാം അവരെ പ്രശംസിച്ചത്. രാജ്യത്തിന് വേണ്ടി 115 തവണ ബൂട്ടണിഞ്ഞ ബെക്കാം നിലവില്‍ മിയാമിയിലെ ന്യൂ മേജര്‍ സോക്കര്‍ ടീമില്‍ കളിക്കുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് ക്ലബുകളിലെ മുന്‍ താരം കൂടിയാണ് ബെക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: