Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോകകപ്പ്‌ ആരവങ്ങള്‍ക്ക്‌ കാതോര്‍ത്ത്‌ മലപ്പുറത്തെ ഫുട്ബോള്‍ ആരാധകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2014, 09:45 pm IST
inSports

മലപ്പുറം: കാല്‍പ്പന്തുകളിയെ നെഞ്ചിലേറ്റിയ മലപ്പുറത്തുകാരുടെ ഇനിയുള്ള കാത്തിരിപ്പ്‌ ബ്രസിലീല്‍ പന്തുരുളുന്നത്‌ കാണാന്‍. അങ്ങകലെ നടക്കുന്ന ഫുട്ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ ആഴ്ചകള്‍ക്കു മുമ്പ്‌ തന്നെ മലപ്പുറത്തുകാര്‍ ആരവങ്ങള്‍ ഉയര്‍ത്തി തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ്‌ ചൂട്‌ കഴിഞ്ഞതോടെ വഴിയോരങ്ങളിലെ പ്രചരണബോര്‍ഡുകള്‍ക്ക്‌ പകരമായി അവിടെ ലോകകപ്പില്‍ മാറ്റുരയ്‌ക്കുന്ന ടീമുകളുടെ ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചു. വിവിധ ടീമുകളുടെ കൊടികളും വമ്പന്‍ ഫ്ലക്സ്‌ ബോര്‍ഡുകളും താരങ്ങളുടെ ഭീമന്‍ കട്ടൗട്ടുകളുമാണ്‌ മലപ്പുറത്തെ ചെറുതും വലുതുമായ പട്ടണങ്ങളെയും ഗ്രാമപ്രദേശങ്ങളെയും ഇപ്പോള്‍ അലങ്കരിക്കുന്നത്‌.

ബ്രസീലിനും അര്‍ജന്റീനയ്‌ക്കുമാണ്‌ ജില്ലയില്‍ കൂടുതല്‍ ആരാധകര്‍ ഉള്ളതെങ്കിലും ജര്‍മ്മനി, ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, സ്പെയിന്‍, ഇറ്റലി, ഹോളണ്ട്‌ തുടങ്ങി ലോകകപ്പില്‍ മത്സരിക്കുന്ന 32 ടീമുകളുടെയും ആരാധകരെ മലപ്പുറത്ത്‌ കാണാം. കപ്പ്‌ ആരു നേടുമെന്ന കാര്യത്തില്‍ ആരാധകര്‍ നടത്തുന്ന വാക്പ്പയറ്റുകളാണ്‌ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ഫ്ലക്സ്‌ ബോര്‍ഡുകളില്‍ കാണാന്‍ കഴിയുന്നത്‌. പൂരവും പൂരപ്പറമ്പും ഞങ്ങളുടേതാണെന്നും പൂരം കാണാന്‍ വരുന്നവര്‍ അത്‌ കണ്ട്‌ പോയാല്‍ മതിയെന്നുമാണ്‌ ബ്രസീല്‍ ആരാധകര്‍ സ്ഥാപിച്ച ഒരു ബോര്‍ഡിലുള്ള വാക്കുകള്‍. കളി എവിടെ നടന്നാലും കപ്പ്‌ ഞങ്ങള്‍ തന്നെ നേടുമെന്നാണ്‌ ഇതിന്‌ അര്‍ജന്റീന ആരാധകര്‍ നല്‍കുന്ന മറുപടി. നെയ്‌മറും മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പെലെയുമെല്ലാം മലപ്പുറത്തുകാര്‍ക്കിപ്പോള്‍ സ്വന്തക്കാരാണ്‌.

ലോകകപ്പ്‌ ഫുട്ബോള്‍ നടക്കുന്നത്‌ ബ്രസീലിലാണെങ്കിലും അത്‌ സ്വന്തം നാട്ടില്‍ നടക്കുന്ന പ്രതീതിയിലാണ്‌ മലപ്പുറത്തുകാര്‍. ലോകകപ്പ്‌ ഫുട്ബോള്‍ മത്സരം വിളംബരം ചെയ്ത്‌ ജലഘോഷയാത്ര മുതല്‍ സൗഹൃദ ഫുട്ബോള്‍ മത്സരം വരെ മലപ്പുറത്തെ ഫുട്ബോള്‍ ആരാധകര്‍ നടത്തിക്കഴിഞ്ഞു. സ്വന്തം ടീമുകളുടെ പ്രചരണത്തിനായും ആരാധകരെ കൂട്ടുന്നതിനായും പുതിയ എന്തെല്ലാം തന്ത്രങ്ങള്‍ മെനയാമെന്ന അവസാനവട്ട ചിന്തയിലാണ്‌ പലരും. അതിന്റെ ഭാഗമായാണ്‌ മെസ്സിയുടെയും നെയ്‌മറുടെയുമെല്ലാം കൂറ്റന്‍ കട്ടൗട്ടുകള്‍ ഉയര്‍ത്തുന്നത്‌.

ആരാധകരുടെ മത്സരത്തിന്‌ കൊഴുപ്പേകാന്‍ ആഴ്ചകള്‍ക്കു മുമ്പ്തന്നെ വിവിധ ടീമുകളുടെ ജഴ്സിയുടെ മാതൃകയിലുള്ള ടീ ഷര്‍ട്ടുകളും തൊപ്പികളും പതാകകളും കടകളില്‍ എത്തിയിരുന്നു. ടീ ഷര്‍ട്ടുകള്‍ക്കൊപ്പം വിവിധ നിറത്തിലുള്ള കൃത്രിമ തലമുടിയും മാര്‍ക്കറ്റില്‍ ലഭ്യമാണ്‌. കടകളിലും വാഹനങ്ങളിലുമെല്ലാം വിവിധ ടീമുകളുടെ പതാകകള്‍ വെച്ചിരിക്കുന്നത്‌ കാണാം. ചിലരാകട്ടെ സ്വന്തം വാഹനങ്ങളുടെ നിറം തന്നെ മാറ്റി ഇഷ്ട ടീമുകളുടെ നിറം പൂശിയിരിക്കുകയാണ്‌.

കാലവര്‍ഷത്തിന്റെ തുടക്കമായതിനാല്‍ വൈദ്യുതി ഒളിച്ചുകളിക്കുമോ എന്ന സംശയം ഉള്ളതിനാല്‍ ഒന്നിച്ചിരുന്നു കളികാണുന്നതിനുള്ള സൗകര്യം ഒരുക്കാനാണ്‌ മിക്ക ആരാധകരുടെയും പദ്ധതി. ആഘോഷങ്ങളും ആരവങ്ങളുമായി മലപ്പുറത്തുകാര്‍ ഒരുങ്ങിക്കഴിഞ്ഞു ലോകകപ്പ്‌ മത്സരങ്ങള്‍ക്കായി. ഇനി ഒരു മാസക്കാലം ഉറക്കമില്ലാത്ത രാത്രികള്‍.

പി. ഷിമിത്ത്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.