സ്ലൊവേനിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹമല്‍സരത്തില്‍ വിജയം കൊയ്തു. അര്‍ജന്റീനയ്ക്കായി പന്ത്രണ്ടാം മിനിറ്റില്‍ അല്‍വരസും 76-ാം മിനിറ്റില്‍ മെസിയുമാണ് സ്ലൊവേനിയന്‍ വല ചലിപ്പിച്ചത്.
സ്ലൊവേനിയയുടെ പ്രതിരോധത്തെ നിഷ്പ്രഭമാക്കി അര്‍ജന്റീന പലപോഴും ഗോള്‍മുഖത്തേയ്ക്ക് കുതിപ്പ് നടത്തി. സ്ലൊവേനിയ്ക്കെതിരെ തകര്‍പ്പന്‍ വിജയം അര്‍ജന്റീനിയന്‍ നിരയില്‍ ആത്മവീര്യം പകര്‍ന്നിട്ടുണ്ട്.
മറ്റൊരു മത്സരത്തില്‍ സ്പെയിന് എല്‍സാല്‍വദോറിനെ തോല്‍പ്പിച്ചു. രണ്ട് ഗോളിനാണ് സ്പെയിനിന്റെ വിജയം.
അത്ലറ്റിക്കോ താരം ഡേവിഡ് വിയ്യയാണ് രണ്ടു ഗോളും നേടിയത്. എന്നാല്‍ ആദ്യ ഗോള്‍ പിറക്കാന്‍ അറുപത് മിനിറ്റ് വേണ്ടി വന്നു എന്നത് സ്പെനിന് അല്‍പ്പം നിരാശയുണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: