കൊച്ചി: ബസിന്റെ പിന്‍ചക്രം കയറി കാലിന് ഗുരുതരമായി പരിക്കേറ്റ് സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബസില്‍ കയറുന്നതിനിടെ പിടിവിട്ട് റോഡില്‍ വീണ മുണ്ടംവേലി കോന്നോത്ത് വീട്ടില്‍ ഇഗ്നേഷ്യസിന്റെ ഭാര്യ ബേബിയുടെ വലതു കാലിലൂടെയാണ് ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങിയത്.
കാലിന്റെ മുട്ടിന് താഴെവച്ച് ചതഞ്ഞ് അരഞ്ഞതിനെ തുടര്‍ന്ന് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ വിദഗ്ധ സംഘം ശസ്ത്രക്രിയ നടത്തി. ബേബിയെ പോസ്റ്റ് ഓപിയില്‍ നിന്നും സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റി. ഓര്‍ത്തോ സര്‍ജന്‍ ഡോ.കെ.എസ്. പ്രവീണ്‍ കുമാര്‍, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ.ആശ സിറിയക്, അനസ്തെറ്റിക് ഡോ.അഭിനാഷ് സുധാകരന്‍ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. വ്യാഴാഴ്ച രാവിലെ മേനക ബസ് സ്റ്റോപ്പില്‍ നിന്നും ഐലന്റ്-പാലാരിവട്ടം റൂട്ടിലോടുന്ന ആരാധന എന്ന ബസില്‍ കയറുന്നതിനിടയിലാണ് ബേബിക്ക് അപകടം സംഭവിച്ചത്.
















