ന്യൂദല്‍ഹി: തെന്‍റയോ മറ്റേതെങ്കിലും നേതാക്കളുടെയോ പാദസേവ ചെയ്യുന്ന രീതി അനുവര്‍ത്തിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി എംപിമാരോട് നിര്‍ദ്ദേശിച്ചു.പാര്‍ലമെന്‍റിെന്‍റ സെന്‍ട്രല്‍ ഹാളില്‍ പാര്‍ട്ടി എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാദസേവയും മുഖസ്തുതിയും വേണ്ട. മോദി പറഞ്ഞു.മോദിയെ കണ്ടപ്പോള്‍ ചില പുതുമുഖ എംപിമാര്‍ അദ്ദേഹത്തിെന്‍റ പാദം തൊട്ട് നമിച്ചിരുന്നു.
ഉത്തരേന്ത്യന്‍ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന പാദ സേവയെന്ന പ്രവണതയെയാണ് മോദി ലക്ഷ്യമിട്ടത്. അത്തരം പരിപാടി ബിജെപിയില്‍ വേണ്ടെന്നാണ് മോദി പറഞ്ഞത്.
















