Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫാല്‍കാവോ ഇല്ലാതെ കൊളംബിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2014, 09:34 pm IST
inSports

സൂപ്പര്‍താരം റദമല്‍ ഫാല്‍ക്കോയെ ഉള്‍പ്പെടുത്താതെ ലോകകപ്പിനുള്ള 23 അംഗ കൊളംബിയന്‍ ടീമിനെ കോച്ച്‌ ഹോസെ പെക്കര്‍മാന്‍ പ്രഖ്യാപിച്ചു. ഫാല്‍കാവോയുടെ അഭാവം കൊളംബിയയുടെ ലോകകപ്പ്‌ സ്വപ്നങ്ങള്‍ക്ക്‌ കനത്ത തിരിച്ചടിയാണ്‌. നേരത്തെ 30 അംഗ സാധ്യതാ ടീമില്‍ ഫാല്‍കാവോയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ജനുവരിയില്‍ കാല്‍മുട്ടിനേറ്റ പരിക്ക്‌ ഭേദമാവാത്തതിനെ തുടര്‍ന്നാണ്‌ താരത്തെ ഒഴിവാക്കിയത്‌. യോഗ്യതാ മത്സരങ്ങളില്‍ ഒമ്പത്‌ ഗോളുകള്‍ ഫാല്‍കാവോ നേടിയിരുന്നു.

പരിക്കില്‍ നിന്ന്‌ മോചിതനായെങ്കിലും പൂര്‍ണ ശാരീരികക്ഷമത വീണ്ടെടുക്കാനാവാത്തതിനാലാണ്‌ ലോകകപ്പില്‍ നിന്ന്‌ ഫാല്‍കാവോയെ ഒഴിവാക്കുന്നതെന്ന്‌ ജോസ്‌ പെക്കര്‍മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അവസാനനിമിഷം വരെ കാത്തിരുന്നതിനുശേഷമാണ്‌ ഫാല്‍കാവോയെ ഒഴിവാക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതെന്ന്‌ പെക്കര്‍മാന്‍ വ്യക്തമാക്കി. കൊളംബിയയുടെ ദേശീയ ടീം പരിശീലകനാശേഷമുള്ള ഏറ്റവും ദുഷ്കരമായ തീരുമാനമായിരുന്നു ഫാല്‍കാവോയെ ഒഴിവാക്കാനുള്ളതെന്നും പെക്കര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിരോധനിരതാരങ്ങളായ അക്വിവാല്‍ഡോ മോസ്ക്യുര, ലൂയിസ്‌ അമരാന്റോ, മധ്യനിരതാരം മാക്നെല്ലി ടോറസ്‌, എല്‍കിന്‍ സോട്ടോ, എഡ്‌വിന്‍ വലന്‍സിയ, ഉദിനീസ്‌ സ്ട്രൈക്കര്‍ ലൂയിസ്‌ ഫെര്‍ണാണ്ടോ മ്യുറില്‍ എന്നിവരെയും അവസാന പട്ടികയില്‍ നിന്നും കോച്ച്‌ ഒഴിവാക്കി.

ലോകകപ്പില്‍ ഗ്രീസ്‌, ഐവറികോസ്റ്റ്‌, ജപ്പാന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ്‌ കൊളംബിയ. ജൂണ്‍ 14ന്‌ ആദ്യ മത്സരത്തില്‍ ഗ്രീസാണ്‌ കൊളംബിയയുടെ എതിരാളികള്‍. 19ന്‌ ഐവറി കോസ്റ്റുമായും 24ന്‌ ജപ്പാനുമായും കൊളംബിയ ഏറ്റുമുട്ടും.

ടീം: ഗോള്‍കീപ്പര്‍മാര്‍: ഡേവിഡ്‌ ഒസ്പിന, ഫാറിഡ്‌ മൊണ്‍ഡ്രാഗണ്‍, കാമിലോ വര്‍ഗാസ്‌. പ്രതിരോധം: മരിയോ യെപെസ്‌, ക്രിസ്റ്റ്യന്‍ സപാറ്റ, പാബ്ലോ അര്‍മേറോ, കാമിലോ സ്യുനിഗ, സാന്റിയാഗോ ഏരിയാസ്‌, അല്‍വാരസ്‌ ബലാന്റ, കാര്‍ലോസ്‌ വാല്‍ഡസ്‌. മധ്യനിര: ഫ്രെഡി ഗ്വാറിന്‍, ജുവാന്‍ ക്വഡ്രാഡോ, ജെയിംസ്‌ റോഡ്രിഗസ്‌, അബേല്‍ അഗ്വിലാര്‍, ജുവാന്‍ ഫെര്‍ണാണ്ടോ ക്വിന്റേറോ, കാര്‍ലോസ്‌ സാഞ്ചസ്‌, ലിയോ റാമിറെസ്‌, അലക്സാണ്ടര്‍ മേജിയ. മുന്നേറ്റനിര: വിക്ടര്‍ ഇബാര്‍ബോ, ജാക്സണ്‍ മാര്‍ട്ടിനെസ്‌, കാര്‍ലോസ്‌ ബാക്ക, അഡ്രിയാന്‍ റാമോസ്‌, തിയോഫിലോ ഗ്വിറ്റാരസ്‌.

ബോസ്നിയന്‍ ടീമില്‍ എഡിന്‍ സെക്കോ

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം എഡിന്‍ സെക്കോയെയും സ്റ്റോക്ക്‌ സിറ്റിയുടെ ഗോളി അസ്മിര്‍ ബെഗോവിച്ചിനെയും ഉള്‍പ്പെടുത്തി ബോസ്നിയ-ഹെര്‍സെഗോവിനിയ ലോകകപ്പിനുള്ള 23 അംഗ ടീമിനെ കോച്ച്‌ സഫെറ്റ്‌ സുസിക്ക്‌ പ്രഖ്യാപിച്ചു. 1996-ല്‍ ഫിഫയില്‍ അംഗമായ ബോസ്നിയ-ഹെര്‍സെഗോവിനിയയുടെ ആദ്യ ലോകകപ്പാണിത്‌. നേരത്തെ പ്രഖ്യാപിച്ച 24 അംഗ ടീമില്‍ നിന്ന്‌ പരിക്കില്‍ നിന്ന്‌ മുക്തനാവാത്ത എര്‍വിന്‍ സുകനോവിക്കിനെ ഒഴിവാക്കിയാണ്‌ 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്‌. ഗ്രൂപ്പ്‌ എഫില്‍ അര്‍ജന്റീന, നൈജീരിയ, ഇറാന്‍ എന്നിവര്‍ക്കൊപ്പമാണ്‌ ബോസ്നിയ കളിക്കുക.

ടീം: ഗോള്‍കീപ്പര്‍മാര്‍: അസ്മിര്‍ ബെഗോവിച്ച്‌, അസ്മിര്‍ അഡുകിച്ച്‌, ജാസ്മിന്‍ ഫെസിച്ച്‌. പ്രതിരോധം: എമിര്‍ സഫിക്ക്‌, ടോണി സണ്‍ജിക്ക്‌, സ്ഡീ കൊലാസിനാക്ക്‌, ഒന്‍ജന്‍ റാഞ്ചസ്‌, എര്‍മിന്‍ ബിക്കാക്ക്‌, മുഹമ്മദ്‌ ബെസിക്ക്‌, മെന്‍സുര്‍ മുദ്സെ. മധ്യനിര: മിറാലെം പാനിക്ക്‌, ഇസെറ്റ്‌ ഹജ്‌റോവിക്ക്‌, ഹാരിസ്‌ മെഡുന്‍ജനിന്‍, സെനക്‌ ലുലിക്ക്‌, അനെല്‍ ഹാഡ്സിക്ക്‌, ടിനോ സുസിക്ക്‌, സെജാസ്‌ സാലിഹോവിക്ക്‌, മിസിമോവിക്ക്‌, സെനിജാദ്‌ ഇബ്രിസിക്ക്‌, അവ്ദിജ വര്‍സാല്‍ജെവിക്ക്‌. മുന്നേറ്റനിര: വെദാദ്‌ ഇബിസെവിക്ക്‌, എഡിന്‍ സെക്കോ, എഡിന്‍ വിസ്ക.

അര്‍ജന്റീന ടീം

മൂന്നാം ലോകകിരീടം തേടിയിറങ്ങുന്ന അര്‍ജന്റീന ഇത്തവണത്തെ ലോകകപ്പ്‌ ഫുട്ബോളിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. അലക്സാണ്ട്രോ സബെല്ല പ്രഖ്യാപിച്ച ടീമിന്റെ നായകന്‍ സൂപ്പര്‍താരം മെസ്സിയാണ്‌. മെസ്സിയെ കൂടാതെ ഗൊണ്‍സാലോ ഹിഗ്വയിന്‍, സെര്‍ജിയോ അഗ്യൂറോ, റോഡ്രിഗോ പലാസിയോ, ലാവേസി തുടങ്ങിയ പ്രമുഖ താരങ്ങളും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മാര്‍ട്ടിന്‍ ഡിമി അതേസമയം മധ്യനിരയിലെ കരുത്തരായ ഈവര്‍ ഡേവിഡ്‌ ബനേഗ, ജോസ്‌ സോസ, നിക്കോളാസ്‌ ഒട്ടാമെന്‍ഡി, ലിസാന്‍ഡ്രോ ലോപ്പസ്‌, ഗബ്രിയേല്‍ മെര്‍കാഡോ, ഫാബിയാന്‍ റിനൗഡോ തുടങ്ങിയവരെ ഒഴിവാക്കിയാണ്‌ അവസാന ടീം പ്രഖ്യാപിച്ചത്‌. അതേസമയം പരിക്കിന്റെ പിടിയിലുള്ള പ്ലേ മേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയ, ഫെര്‍ണാണ്ടോ ഗാഗോ, അഗസ്റ്റോ ഫെര്‍ണാണ്ടസ്‌ എന്നിവരെ ടീമില്‍ എടുക്കുകയും ചെയ്തു.

ടീം: ഗോള്‍കീപ്പര്‍മാര്‍: സെര്‍ജിയോ റൊമേറോ, മാരിയാനോ അഡുജാര്‍, അഗസ്റ്റിന്‍ ഒറിയോണ്‍. പ്രതിരോധനിര: പാബ്ലോ സബലേറ്റ, ഫെഡ്രികോ ഫെര്‍ണാണ്ടസ്‌, ഇസെക്വല്‍ ഗാരി, മാര്‍ക്കോസ്‌ റോജോ, ഹ്യൂഗോ കംപാഗ്നരോ, മാര്‍ട്ടിന്‍ ഡെമില്‍ഷസ്‌, ജോസ്‌ ബസാന്റ. മധ്യനിര: ജാവിയര്‍ മസ്ക്കരാനോ, ഫെര്‍ണാണ്ടോ ഗാഗോ, ലൂക്കാസ്‌ ബിഗ്ലിയ, റിക്കാര്‍ഡോ ആല്‍വരാസ്‌, അഗസ്റ്റോ ഫെര്‍ണാണ്ടസ്‌, എയ്ഞ്ചല്‍ ഡി മരിയ, മാക്സി റോഡ്രിഗസ്‌, എന്‍സോ പെരസ്‌. മുന്നേറ്റനിര: മെസ്സി, ഗൊണ്‍സാലോ ഹിഗ്വയിന്‍, സെര്‍ജിയോ അഗ്യൂറോ, റോഡ്രിഗോ പലാസിയോ, ലാവേസി.റഷ്യന്‍ ടീം

റീഡിംഗ്‌ സ്ട്രൈക്കര്‍ പാവേല്‍ പോഗ്രെബ്ന്യാകിനെ ഒഴിവാക്കി 23 അംഗ റഷ്യന്‍ ടീമിനെ കോച്ച്‌ ഫാബിയോ കാപ്പെല്ലോ പ്രഖ്യാപിച്ചു. നേരത്തെ 30 അംഗ സാധ്യതാ ലിസ്റ്റില്‍ 30കാരനായ പാവേലിനെ ഉള്‍പ്പെടുത്തിയിരുന്നു. ആന്ദ്രെ അര്‍ഷാവിന്‍, റോമന്‍ പാവ്ല്യുചെങ്കോ തുടങ്ങിയ പ്രമുഖരെയും കോച്ച്‌ 23 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 12 വര്‍ഷത്തെ ഇടവേളക്കുശേഷമാണ്‌ റഷ്യ ലോകകപ്പിന്‌ യോഗ്യത നേടിയത്‌.

ഗോള്‍കീപ്പര്‍മാര്‍: ഇകോര്‍ അകിന്‍ഫീവ്‌, യൂറി ലോഡിജിന്‍, സെര്‍ജി ഋഷിക്കോവ്‌. പ്രതിരോധനിര: വാസ്ലി ബെറെസുത്സ്ക്കി, വ്ലാഡിമിര്‍ ഗ്രാനറ്റ്‌, ആന്ദ്രെ യെഷ്ചെങ്കോ, സെര്‍ജി ഇഗ്നാഷെവിച്ച്‌, ജോര്‍ജി ഷ്ചെന്നിക്കോവ്‌, അലെക്സി കോസ്ലോവ്‌, ദിമിത്രി കോമ്പറോവ്‌, ആന്ദ്രെ സെമെനോവ്‌. മധ്യനിര: ഡെനിസ്‌ ഗ്ലുഷക്കോവ്‌, ഇഗോര്‍ ഡെനിസോവ്‌, യൂറി ഷിര്‍ക്കോവ്‌, അലക്സാണ്ടര്‍ സമെദോവ്‌, അലന്‍ സഗോയേവ്‌, റോമന്‍ ഷിറോക്കോവ്‌, വിക്ടര്‍ ഫെയ്സുലിന്‍, ഒലേഗ്‌ ഷടോവ്‌. അലെക്സി അയോനോവ്‌, മുന്നേറ്റനിര: മാക്സിം കനുന്നിക്കോവ്‌, അലക്സാണ്ടര്‍ കെര്‍ഷക്കോവ്‌, അലക്സാണ്ടര്‍ കൊകോറിന്‍.

ഇക്വഡോര്‍ ടീം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മധ്യനിരയിലെ കരുത്തന്‍ അന്റോണിയോ വലന്‍സിയയെ ഉള്‍പ്പെടുത്തി 23 അംഗ ടീമിനെ കോച്ച്‌ റെയ്നോള്‍ഡോ ഋയൂഡ പ്രഖ്യാപിച്ചു. സ്റ്റുട്ട്ഗര്‍ട്ട്‌ മിഡ്ഫീല്‍ഡറും 19കാരനുമായ കാര്‍ലോസ്‌ ഗ്ര്യൂസോയും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്‌. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച മെക്ക്കോക്കെതിരായ സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ മധ്യനിരതാരം സെഗുന്‍ഡോ കാസ്റ്റിലോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഗ്രൂപ്പ്‌ ഇയില്‍ സ്വിറ്റ്സര്‍ലന്റിനും ഫ്രാന്‍സിനും ഹോണ്ടുറാസിനും ഒപ്പമാണ്‌ ഇക്വഡോര്‍ കളിക്കുക.

ടീം: ഗോള്‍കീപ്പര്‍മാര്‍: മാക്സിമോ ബന്‍ഗ്യൂര, അലക്സാണ്ടര്‍ ഡൊമിനിഗസ്‌, അഡ്രിയാന്‍ ബോണെ. പ്രതിരോധം: ഫ്രിക്സണ്‍ എരാസോ, ജോര്‍ജ്‌ ഗ്വാഗ്വ, ഒസ്കാര്‍ ബാഗ്വി, ഗബ്രിയേല്‍ ഷില്ലര്‍, വാള്‍ട്ടര്‍ അയോവി, ജുവാന്‍ കാര്‍ലോസ്‌ പരേഡെസ്‌. മധ്യനിര: സെഗുന്‍ഡോ കാസ്റ്റിലോ, കാര്‍ലോസ്‌ ഗ്ര്യൂസോ, റെനാറ്റോ ഇബാര, ക്രിസ്റ്റ്യന്‍ നോബോവ, ലൂയിസ്‌ സാരിറ്റമ, അന്റോണിയോ വലന്‍സിയ, എഡിസണ്‍ മെന്‍ഡസ്‌, ഫിഡല്‍ മാര്‍ട്ടിനസ്‌, മൈക്കല്‍ അരോയോ. സ്ട്രൈക്കര്‍മാര്‍: ഫിലിപ്പെ കീസിഡോ, ജെഫേഴ്സണ്‍ മൊണ്ടേരേ, ജോവോ റോജാസ്‌, ജെയ്‌മി അയോവി, ഇന്നര്‍ വലന്‍സിയ.

ചിലി ടീം

ഗോള്‍കീപ്പര്‍മാര്‍: ക്ലോഡിയോ ബ്രാവോ, ജോണി ഹെറേറ, ക്രിസ്റ്റഫര്‍ ടോസെല്ലി. പ്രതിരോധം: ഗാരി മെദെല്‍, ജോസ്‌ റോജസ്റ്റ്‌, യൂജിനിയോ മെന, ഗൊണ്‍സാലൊ ജാറ. മധ്യനിര: അര്‍ട്ടുറോ വിദാല്‍, മൗറീസിയോ ഇസ്ല, മാര്‍സെലോ ഡിയാസ്‌, ഫ്രാന്‍സിസ്ക്കോ സില്‍വ, ഫെലിപ്പെ ഗ്വൈറ്റ്രസ്‌, ജോസ്‌ പെദ്രോ ഫ്യൂയെന്‍സലിദ, കാര്‍ലോസ്‌ കാര്‍മോണ, ജീന്‍ ബ്യൊാസ്ജോര്‍, ചാള്‍സ്‌ അരാന്‍ഗ്വിസ്‌, മീകോ അല്‍ബോര്‍നോസ്‌. മുന്നേറ്റനിര: അലക്സിസ്‌ സാഞ്ചെസ്‌, എഡ്വേര്‍ഡോ വര്‍ഗസ്‌, ജോര്‍ജി വാല്‍ഡിവിയ, മൗറീസിയോ പിനില്ല, എസ്റ്റെബാന്‍ പരെഡെസ്‌, ഫാബിയാന്‍ ഒറെല്ലാന.

ഫ്രാന്‍സ്‌ ടീം

ഗോള്‍കീപ്പര്‍മാര്‍: ഹ്യൂഗോ ലിയോറിസ്‌, സ്റ്റെഫാനി റുഫിയര്‍, മൈക്കല്‍ ലാന്‍ഡ്ര്യൂ. പ്രതിരോധം: മാത്തേയു ഡെബുച്ചി, ലൂക്കാസ്‌ ഡിഗ്നെ, പാട്രിസ്‌ എവ്‌റ, ലോറന്റ്‌ കോസില്‍നി, ബക്കാരി സഗ്ന, ഇലിയാക്വിം മാന്‍ഗാല, മാമോദു സാഖോ, റാഫേല്‍ വാര്‍ണേ. മധ്യനിര: യോഹാന്‍ കബായേ, ബെയ്സ്‌ മാറ്റ്യുഡി, ക്ലെമന്റ്‌ ഗ്രനീര്‍, റിയോ മാവുബ, പോള്‍ പോഗ്ബ, സിസ്സോക്കോ, മാത്തേയു വാല്‍ബ്യുനെ, മുന്നേറ്റനിര: കരിം ബെന്‍സേമ, ഒലലിവര്‍ ഗിറൗഡ്‌, അന്റോണി ഗ്രീസ്മെന്‍, റെമി, ഫ്രാങ്ക്‌ റിബറി.

കാമറൂണ്‍ ടീം

ഗോള്‍കീപ്പര്‍മാര്‍: ചാള്‍സ്‌ ഇതാന്‍ജെ, സമ്മി എന്ദ്ജോക്‌, ലോയിക്‌ ഫ്യൂദ്ജോ. പ്രതിരോധനിര: അല്ലന്‍ എന്‍യോം, ഡാനി നൗണ്‍കിയു, സെഡ്രിക്‌ ദജെയുഗൗ, ഒറീലിയന്‍ ചെദ്ജൗ, നിക്കോളാസ്‌ എന്‍കോലു, ഹെന്‍റി ബെഡിമോ, ബെനോയിറ്റ്‌ അസൗ എകോടൊ. മധ്യനിര: യോങ്ങ്‌ എനോ, ജീന്‍ മകൗണ്‍, ജോയെല്‍ മാറ്റിപ്‌, സ്റ്റെഫാനെ എംബിയ, ലാന്‍ഡ്രി എന്‍ഗ്വിമോ, എഡ്ഗാര്‍ സാല്ലി. സ്ട്രൈക്കര്‍മാര്‍: സാമുവേല്‍ എറ്റു, എറിക്‌ ചൗപോ മോടിങ്‌, ബെഞ്ചമിന്‍ മൗകാന്ദ്ജോ, വിന്‍സെന്റ്‌ അബൗബക്കര്‍, പിയറി വെബോ, ഫാബ്രിസ്‌ ഒലിംഗ.

നൈജീരിയ ടീം

ഗോള്‍കീപ്പര്‍മാര്‍: വിന്‍സന്റ്‌ എനിയേമ, അസ്റ്റിന്‍ എഡി, ചിഗോസി അഗ്ബിം. പ്രതിരോധനിര: എല്‍ഡേഴ്സണ്‍, ആംബ്രോസ്‌, ഗോഡ്ഫ്രെ ഒബാബോന, കെന്നത്ത്‌ ഒമേറ്യു, അസിബ്യുക്കി ജുവാന്‍ ഒഷാനിവ, ജോസഫ്‌ യോബോ, കുന്‍ലെ ഒഡുന്‍ലാമി. മധ്യനിര: ജോണ്‍ മൈക്കല്‍ ഒബി, റാമോണ്‍ അസീസ്‌, ഒഗ്നി ഒനാസി, റൂബന്‍ ഗബ്രിയേല്‍, മൈക്കല്‍ ബാബറ്റ്യുഡെ. മുന്നേറ്റനിര: അഹമ്മദ്‌ മൂസ, ഷോല അമോബി, ഇമ്മാനുവല്‍ എംനികെ, മൈക്കല്‍ ഉച്ചെബോ, പീറ്റര്‍ ഒഡെംവിന്‍ഗി, വിക്ടര്‍ മോസ്സസ്‌, ഉച്ചെ നൊഫോര്‍.

ഹോണ്ടുറാസ്‌ ടീം

ഗോള്‍കീപ്പര്‍മാര്‍: നോയല്‍ വല്ലാഡെയേഴ്സ്‌, ഡോനിസ്‌ എസ്കോബാര്‍, ലൂയിസ്‌ ലോപ്പസ്‌. പ്രതിരോധനിര: ബ്രയാന്‍ ബക്ക്ലസ്‌, എമിലിയോ, ജുവാന്‍ കാര്‍ലോസ്‌ ഗാര്‍ഷ്യ, മെയ്നോര്‍, വിക്ടര്‍ ബെര്‍നാണ്ടസ്‌, ഒസ്മാന്‍ ഷാവേസ്‌, ജുവാന്‍ പാബ്ലോ മോണ്ടെസ്‌. മധ്യനിര: എഡ്ഡര്‍ ഡെല്‍ഗാഡോ, ലൂയിസ്‌ ഗാരിഡോ, റോജര്‍ എസ്പിനോസ, ജോര്‍ജ്‌ ക്ലാരോസ്‌, വില്‍സണ്‍ പലാസിയോസ്‌, ഓസ്കര്‍ ഗാര്‍ഷ്യ, ആന്‍ഡി നജാര്‍, മരിയോ മാര്‍ട്ടിനെസ്‌, മാര്‍വിന്‍ ഷാവേസ്‌. മുന്നേറ്റനിര: ജെറി ബെംഗ്സ്റ്റണ്‍, ജെറി പലാസിയോസ്‌, കാര്‍ലോ കോസ്റ്റലി, റോണി മാര്‍ട്ടിനെസ്‌.

ഓസ്ട്രേലിയന്‍ ടീം

ഗോള്‍കീപ്പര്‍മാര്‍: യൂജിന്‍ ഗലെകോവിക്ക്‌, മിച്ചല്‍ ലാംഗ്‌റക്ക്‌, മാറ്റ്‌ റയാന്‍. പ്രതിരോധം: ജാസണ്‍ ഡേവിഡ്സണ്‍, ഇവാന്‍ ഫ്രാന്‍ജിക്ക്‌, റയാന്‍ മക്ഗൗവാന്‍, മാത്യു സ്പിരനോവിക്ക്‌, അലക്സ്‌ വില്‍കിന്‍സണ്‍, ബെയ്‌ലി റൈറ്റ്‌. മധ്യനിര: ഒലിവര്‍ ബൊസാനിക്ക്‌, മാര്‍ക്ക്‌ ബ്രസ്കിയാനോ, ജെയിംസ്‌ ഹോളണ്ട്‌, മൈല്‍ ജെഡിനാക്ക്‌, മാസ്സിമോ ലോംഗോ, മാത്യു മക്കായി, മാര്‍ക്ക്‌ മില്ലിഗന്‍, ടോമി ഓര്‍, ജെയിംസ്‌ ട്രോയിസി. മുന്നേറ്റനിര: ടിം കാഹില്‍, ബെന്‍ ഹാലോറാന്‍, മാത്യു ലെക്കി, ആഡം ടഗ്ഗാര്‍ട്ട്‌.

അള്‍ജീരിയ

ഗോള്‍കീപ്പര്‍മാര്‍: മുഹമ്മദ്‌ ലാമിന്‍ സെമ്മാമൗച്ചെ, റായിസ്‌ എംബോല്‍ഹി, സെഡ്രിക്‌ സി മുഹമ്മദ്‌. പ്രതിരോധനിര: കാള്‍ മെദ്ജാനി, അയിസ്സ മന്‍ഡി, മദ്ജിദ്‌ ബൗഘേര, ഫവവൗസി ഘൗലം, റഫീക്‌ ഹല്ലിചെ, ഏസിയാദ്‌ ബെല്‍കലേം, ലിയാസിനി കദാമുറോ, ജാമേല്‍ മെസ്ബാ, മെഹ്ദി മൊസ്തെഫ. മധ്യനിര: സോഫിയാനി ഫെഗൗലി, സാഫിര്‍ തെയ്ദര്‍, മേധി ലാസെന്‍, അബ്ദുള്‍മൗമെന്‍ ജാബൗ, യാസിന്‍ ബ്രാഹ്മി, നബീല്‍ ബെന്റലബ്‌, ഹസ്സന്‍ യെബ്ദ, റിയാദ്‌ മഹ്രെസ്‌. മുന്നേറ്റനിര: ഇസ്ലാം സ്ലിമാനി, ഹിലാല്‍ സൗദാനി, നബില്‍ ഘിലാസ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.