മുംബൈ: ഐപിഎല്ലിന്റെ വിദേശ വേദികളില്‍ താളംകണ്ടെത്താന്‍ വിഷമിച്ച നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 5 വിക്കറ്റിന്റെ അത്ഭുത ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ചു. 14 പോയിന്റുമായി ഒപ്പം നിന്ന റോയല്‍സിനെ മികച്ച റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ മറകടന്നാണ് മുംബൈ ഇന്ത്യന്‍സ് മുന്നേറിയത്. അതിന നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് മലയാളി താരങ്ങളായ സഞ്ജു വി. സാസണ്‍ (74), കരുണ്‍ നായര്‍ (50) എന്നിവരുടെ കരുത്തില്‍ 4 വിക്കറ്റ് തുലച്ച് 189റണ്‍സെടുത്തു. മൂംബൈ ഇന്ത്യന്‍സ് 14.4 ഓവറില്‍ അഞ്ച് വിക്കറ്റ് ബലികഴിച്ച് 195 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു.
പ്ലോ ഓഫ് ഉറപ്പിക്കണമെങ്കില്‍ 14.3 ഓവറില്‍ മുംബൈ ജയിക്കണമായിരുന്നു. എന്നാല്‍ ആ സമയത്ത് 189 റണ്‍സേ അവര്‍ നേടിയിരുന്നുള്ളു. എന്നാല്‍ അടുത്ത പന്ത് ബൗണ്ടറിയടിച്ചാല്‍ മുംബൈയ്‌ക്ക് റോയല്‍സിനെ മറികടക്കാം എന്ന കണക്കുവന്നു.ജയിംസ് ഫാല്‍ക്‌നറെ സിക്‌സറിനു പറത്തി ആദിത്യ താരെ (6 നോട്ടൗട്ട്) മുംബൈ ക്യാംപില്‍ ആഹ്ലാദപ്പൂത്തിരികള്‍ കത്തിച്ചു.
വമ്പന്‍ സ്‌കോര്‍ പിന്തുര്‍ന്ന മുംബൈ ലെന്‍ഡല്‍ സിമ്മണ്‍സ് (12), മൈക്ക് ഹസി (22) കെയ്‌റോണ്‍ പൊള്ളാര്‍ഡ് (7), ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (16) എന്നിവരുടെ പതനംമൂലം പതറിയതാണ്. പക്ഷേ ഒരറ്റത്തു നിന്ന് റോയല്‍സ് ബൗളര്‍മാര നിഷ്‌കരുണം പ്രഹരിച്ച കോറി ആന്‍ഡേഴ്‌സന്‍ മുംബൈയുടെ കപ്പല്‍ മുങ്ങാതെ കാത്തു. 44 പന്തില്‍ ഒമ്പത് ബൗണ്ടറികളും ആറു സിക്‌സറുകളും പറത്തിയ ആന്‍ഡേഴ്‌സന്‍ തന്നെയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ഹീറോ. പത്ത് പന്തുകളില്‍ 30 റണ്‍സ് വാരിയ അമ്പാട്ടി റായിഡു ആന്‍ഡേഴ്‌സന് പറ്റിയ കൂട്ടാളിയായി. അഞ്ചു ഫോറുകളും ഒരു സിക്‌സറും റായിഡുവിന്റെ ഇന്നിംഗ്‌സിന് ചാരുതയേകി.
പ്ലോ ഓഫ് ഉറപ്പിക്കാന്‍ 27 പന്തുകളില്‍ 70 എന്ന ഹിമാലയന്‍ കണക്കാണ് മുംബൈ ഇന്ത്യന്‍സിന്റെ മുന്നിലുണ്ടായിരുന്നത്. പതിനൊന്നാം ഓവറില്‍ ഫാല്‍ക്‌നറെ രണ്ടുതവണ അതിര്‍ത്തികടത്തിയും ഒരു തവണ ഗ്യാലറിയിലെത്തിച്ചും ആന്‍ഡേഴ്‌സന്‍ അതെത്തിപ്പിടിക്കാനുള്ള ശ്രമം ആരംഭിച്ചു. അടുത്ത ഓവറില്‍ വാട്‌സനെ റായിഡു ഹാട്രിക്ക് ബൗണ്ടറികള്‍ക്ക് തല്ലിയൊതുക്കി. ആന്‍ഡേഴ്‌സനും ഒരു ഫോര്‍ നേടിയെടുത്തു. പ്രവീണ്‍ താംബെയും കെവിന്‍ കൂപ്പറും ധാരാളിത്തം കാട്ടിയപ്പോള്‍ മുംബൈയ്‌ക്ക് മൂന്ന് പന്തില്‍ 9 എന്ന ഗണിതമെത്തി.
സുപ്രധാനമായ 15-ാം ഓവര്‍ എറിയാന്‍ ഫാല്‍ക്‌നര്‍ വന്നു. ആദ്യ പന്തില്‍ ഒരു റണ്‍സ്. രണ്ടാം പന്ത് റായിഡു കാണികള്‍ക്ക് ഇടയിലേക്കടിച്ചു, മുംബൈയ്‌ക്കാവശ്യം ഒരു പന്തില്‍ 2. പിന്നെ രണ്ടാം റണ്ണിന് തുനിഞ്ഞ റായിഡു റണ്ണൗട്ട്. ഫോറടിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് കടക്കും. ദുഷ്‌കര ദൗത്യം.
പക്ഷേ, ഫാല്‍ക്‌നറുടെ ഫുള്‍ ടോസ് സ്‌ക്വയര്‍ ലെഗ് വഴി താരെ സിക്‌സറടിച്ചു. അവിശ്വസനീയ ജയംകണ്ട് വാംഖഡെയിലെ ഗ്യാലറി ഇളകി മറിയുമ്പോള്‍ റോയല്‍സ് ടീം തരിച്ചിരുന്നു. ക്ഷമയുടെ പര്യായമായര ാഹുല്‍ ദ്രാവിഡ് ക്ഷുഭിതനായി തൊപ്പിവലിച്ചെറിയുന്നതുവരെയെത്തി റോയല്‍സിന്റെ ഡഗ് ഔട്ടില വൈകാരികവേലിയേറ്റം.
















