സിഡ്‌നി: ലോകകപ്പ് ഫുട്‌ബോള്‍ തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള സൗഹൃദമത്സരത്തില്‍ ഓസ്‌ട്രേലിയ കഷ്ടിച്ചു തടിതപ്പി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം മണ്ണില്‍ നടന്ന കളിയില്‍ ഓസ്‌ട്രേലിയ 1-1ന് സമനില വഴങ്ങി.
13-ാം മിനിറ്റില്‍ അയാന്‍ഡ പാറ്റോസിയിലൂടെ മുന്നില്‍ക്കയറിയ ആഫ്രിക്കന്‍ ടീമിനെ ടിം കാഹിലിന്റെ ഹെഡ്ഡര്‍ വഴി ഓസ്‌ട്രേലിയ ഒപ്പം പിടിക്കുകയായിരുന്നു. മത്സരത്തില്‍വ്യക്തമായ മുന്‍ തുക്കമുണ്ടായിരുന്നെങ്കിലും അവസരങ്ങള്‍ തുലച്ച ഓസ്‌ട്രേലിയ ജയം കൈവിട്ടുകളഞ്ഞു.
ഇതോടെ നാട്ടിലെ അവസാന പരിശീലനക്കളിയിലെ ജയവുമായി ആത്മവിശ്വാസത്തോടെ ബ്രസീലിലേക്ക് വിമാനം കയറാമെന്ന സോക്കോറൂസിന്റെ മോഹം പൊലിഞ്ഞു.
















