Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുത്തനുണര്‍വ്വില്‍ സാര്‍ക്ക്‌ രാജ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2014, 09:39 pm IST
inIndia

ന്യൂദല്‍ഹി: രാജ്യങ്ങളുടെ വിവിധ കൂട്ടായ്‌മകളുള്ള ലോകത്ത്‌ അപ്രതീക്ഷിതമായി ലഭിച്ച സ്റ്റാര്‍ പദവിയുടെ പുത്തനുണര്‍വ്വിലാണ്‌ തെക്കനേഷ്യന്‍ രാജ്യങ്ങള്‍. ലോകമുറ്റുനോക്കുന്ന നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്‌ ക്ഷണം ലഭിച്ചതോടെ സാര്‍ക്ക്‌ അംഗരാജ്യങ്ങള്‍ വളരെപ്പെട്ടെന്ന്‌ അന്താരാഷ്‌ട്ര പ്രശസ്തിയിലേക്ക്‌ ഉയര്‍ന്നിരിക്കുകയാണ്‌.

1985ല്‍ ധാക്കയില്‍ നടന്ന സമ്മിറ്റില്‍ തെക്കനേഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വത്തിലായി രൂപീകൃതമായ സാര്‍ക്ക്‌(സൗത്ത്‌ ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോര്‍പ്പറേഷന്‍) എല്ലാവര്‍ഷവും നടത്തുന്ന സമ്മേളനങ്ങളിലപ്പുറം മുന്നോട്ടുപോയിട്ടില്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സമ്പ്രദായത്തില്‍ വിജയിച്ചെത്തിയ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം സാര്‍ക്ക്‌ രാഷ്‌ട്രത്തലവന്‍മാര്‍ക്ക്‌ ലോകശ്രദ്ധയാണ്‌ നല്‍കിയത്‌. ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ മീന്‍പിടുത്തക്കാരെ മോചിപ്പിച്ച്‌ നരേന്ദ്രമോദിയുമായും ഇന്ത്യയുമായും മികച്ച നയതന്ത്ര നീക്കത്തിന്‌ പാക്കിസ്ഥാനും ശ്രീലങ്കയും തുടക്കമിടുകയും ചെയ്തു. അഫ്ഗാനിസ്ഥാനും നേപ്പാളും കൂടുതല്‍ വാണിജ്യബന്ധം ഇന്ത്യയുമായി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്‌. ശക്തമായ വാണിജ്യ സഹകരണത്തിലൂടെ തെക്കനേഷ്യന്‍ രാജ്യങ്ങളുടെ കൈമുതലായ മനുഷ്യവിഭവ ശേഷി സമര്‍ത്ഥമായി വിനിയോഗിക്കാനാണ്‌ സാര്‍ക്ക്‌ കൂട്ടായ്‌മ ആഗ്രഹിക്കുന്നത്‌.

യൂറോപ്യന്‍ യൂണിയന്‍ പോലെയോ ജി-7 പോലെയോ ശക്തമായ സാന്നിധ്യമായി ലോകരാജ്യങ്ങള്‍ക്കിടയില്‍ സാര്‍ക്ക്‌ രാഷ്‌ട്രങ്ങള്‍ മാറണമെന്ന നരേന്ദ്രമോദിയുടെ സങ്കല്‍പ്പം തന്നെയാണ്‌ എല്ലാവരും ഉറ്റുനോക്കുന്നത്‌.

തെക്കനേഷ്യയിലെ രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണവും വാണിജ്യബന്ധങ്ങളും പതിവിനു വിപരീതമായി സുദൃഢമാക്കുന്നതിനുള്ള പരിശ്രമത്തിന്‌ മികച്ച നേതൃത്വം നല്‍കാന്‍ കഴിവുള്ള നേതാവിനെ നരേന്ദ്രമോദിയില്‍ സാര്‍ക്ക്‌ രാഷ്‌ട്രങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സാര്‍ക്ക്‌ രാഷ്‌ട്രങ്ങള്‍ക്കെല്ലാം വികസനം സാധ്യമാകുമെന്ന പുത്തന്‍ പ്രതീക്ഷയും ഉയര്‍ന്നിട്ടുണ്ട്‌. ഇന്ന്‌ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം വിവിധ രാഷ്‌ട്രത്തലവന്‍മാര്‍ പരസ്പരം കൂടിക്കാഴ്ചകളും നടത്തും. ഇന്ന്‌ രാവിലെ പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫും ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹേണ്ട രാജപക്സെയും ദല്‍ഹിയിലെത്തും. നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ ദല്‍ഹിയിലെത്തിയിട്ടുണ്ട്‌.

ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പാക്‌ ജയിലുകളില്‍ കഴിയുന്ന 151 ഇന്ത്യന്‍ മീന്‍പിടുത്തക്കാരെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചപ്പോള്‍ ശ്രീലങ്കന്‍ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ ഇന്ത്യന്‍ മീന്‍പിടുത്തക്കാരെയും മോചിപ്പിക്കുകയാണെന്ന്‌ ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രാജപക്സെയും പ്രഖ്യാപിച്ചു. കറാച്ചിയിലെ മലിര്‍ ജയിലില്‍ കഴിയുന്ന 59 പേരെയും ഹൈദ്രാബാദിലെ നര ജയിലില്‍ കഴിയുന്ന 92 പേരെയുമാണ്‌ പാക്കിസ്ഥാന്‍ മോചിപ്പിക്കുന്നത്‌. മോചിതരായ തടവുകാരെ പ്രത്യേകം ബസില്‍ വാഗാ അതിര്‍ത്തിവഴി ഇന്ത്യയിലെത്തിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു
India

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

India

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)
Main Article

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

പുതിയ വാര്‍ത്തകള്‍

[3:34 pm, 8/8/2026] Raju Janmabhumi: നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.