Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗംഗാ ശുദ്ധീകരണം മോദിയുടെ ആദ്യ നടപടികളിലൊന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2014, 09:48 pm IST
inIndia

വാരാണാസി: പ്രധാനമന്ത്രിയായി സ്ഥാനമേറ്റാല്‍ ഗംഗാ ശുദ്ധീകരണത്തിനായിരിക്കും ആദ്യം മുന്‍ഗണനമ നല്‍കുകയെന്ന്‌ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി. മിഷന്‍ ക്ലീന്‍ ഗംഗ-2020 എന്ന പേരിലുള്ള ഗംഗാ ശുദ്ധീകരണത്തിനുള്ള നടപടികളായിരിക്കും ആരംഭിക്കുക. സത്യപ്രതിജ്ഞയ്‌ക്കു മുമ്പേ മോദി ഗംഗാ ശുദ്ധീകരണത്തിന്‌ രൂപരേഖ ആവിഷ്കരിച്ചു കഴിഞ്ഞു. ഇത്‌ സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ മോദി പരിസ്ഥിതി വിദഗ്ധരുമായി ചര്‍ച്ച നടത്തി. മാലിന്യ നിര്‍മാര്‍ജനമടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു.

ഗംഗാ മാതാവിന്റെ വിളി കേട്ടാണ്‌ താന്‍ വാരാണാസിയില്‍ എത്തിയതെന്ന വാക്കോടെയാണ്‌ മണ്ഡലത്തില്‍ മോദി പ്രചാരണമാരംഭിച്ചത്‌. വാരാണസിക്കാര്‍ക്ക്‌ മോദി നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഗംഗാനദിയുടെ ശുചീകരണം. ദിനംപ്രതി ദശലക്ഷക്കണക്കിന്‌ ടണ്‍ മാലിന്യമാണ്‌ ഗംഗയെ മലിനമാക്കുന്നത്‌. ഫാക്ടറികള്‍ക്ക്‌ പുറമെ നിരവധി മൃതശരീരങ്ങളടക്കം ടണ്‍കണക്കിന്‌ മാലിന്യമാണ്‌ ഗംഗയിലേക്ക്‌ ഒഴുക്കിവിടുന്നത്‌.

ഗംഗാ നദിയെ സംരക്ഷിക്കാന്‍ 1986ല്‍ കോടികള്‍ മുടക്കി രാജീവ്‌ ഗാന്ധിയുടെ ഭരണകാലത്ത്‌ ഗംഗാ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതി ഫലം കണ്ടില്ല. പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ 2009 ല്‍ നാഷണല്‍ ഗംഗാ റിവര്‍ ബേസിന്‍ അതോറിറ്റി (എന്‍ജിആര്‍ബിഎ) എന്ന പേരില്‍ ഗംഗാ നദിയെ മാലിന്യമുക്തമാക്കാന്‍ അതോറിറ്റി രൂപീകരിച്ചിരുന്നു. ഈ അതോറിറ്റി മുന്നോട്ട്‌ വച്ച പദ്ധതിയാണ്‌ മിഷന്‍ ക്ലീന്‍ ഗംഗ-2020. 2009 ഒക്ടോബര്‍ 5 നാണ്‌ എന്‍ജിആര്‍ബിഎ ആദ്യമായി യോഗം ചേര്‍ന്നത്‌. 2020 ഓടെ ഗംഗയെ മാലിന്യമുക്തമാക്കണമെന്ന പദ്ധതി നടപ്പിലാകുന്നതോടെ ഫാക്ടറിയില്‍ നിന്നുള്ള മാലിന്യങ്ങളും നഗരസഭാ മാലിന്യങ്ങളും ഗംഗയിലേക്ക്‌ തള്ളാന്‍ കഴിയാതെ വരും. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും പുറമെ ലോകബാങ്ക്‌ ഒരു ബില്യണ്‍ ഡോളര്‍ പദ്ധതിക്കായി നല്‍കും. എന്നാല്‍ പദ്ധതി നടത്തിപ്പിലെ അപാകതകള്‍ അന്നൊഴുക്കിയ കോടികളും പാഴാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

India

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

Kerala

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു
India

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

പുതിയ വാര്‍ത്തകള്‍

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.