ബ്രിസ്ബേന്‍: ഫോര്‍മുല വണ്‍ മുന്‍ ലോകചാമ്പ്യന് സര് ജാക് ബ്രഭാം(88) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഞായറാഴ്ച ഗോള്‍ഡ് കോസ്റ്റിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യമെന്ന് മകന് ഡേവിഡ് അറിയിച്ചു.
1959 ലും 60 ലും 66 ലും ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആസ്ട്രേലിയക്കാരനായ ജാക് ബ്രഭാം 1966 ല്‍ ചാമ്പ്യനായത് അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ച ബിടി 19 കാര്‍ ഓടിച്ചായിരുന്നു. 1979ല്‍ ബ്രിട്ടന് സര് പദവി നല്കി അദ്ദേഹത്തെ ആദരിച്ചു.
















